Categories: Kerala

പൊങ്കല്‍ അവധി കേരളത്തിലെ 6 ജില്ലകളില്‍, തിങ്കളാഴ്ച കെ.എസ്.ഇ.ബി ഓഫീസുകളും പ്രവര്‍ത്തിക്കില്ല

അതിനിടെ പൊങ്കലിനോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് യശ്വന്ത്പുര്‍ -കൊച്ചവേളിക്കും ഇടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്

Published by

തിരുവനന്തപുരം : പൊങ്കല്‍ പ്രമാണിച്ച് കേരളത്തിലെ ആറു ജില്ലകളില്‍ തിങ്കളാഴ്ച അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലാണ് അവധി.

തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. ആറ് ജില്ലകളിലെയും കെ.എസ്.ഇ.ബി ഓഫീസുകള്‍ക്കും അവധിയായിരിക്കും. കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ലെങ്കിലും ഓണ്‍ലൈനായി പണം അടയ്‌ക്കാനാകും.

അതിനിടെ പൊങ്കലിനോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് യശ്വന്ത്പുര്‍ -കൊച്ചവേളിക്കും ഇടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചവേളി-യശ്വന്ത്പുര്‍ ഫെസ്റ്റിവല്‍ എക്‌സ്പ്രസ് സ്പെഷല്‍ 14ന് രാത്രി 10 ന് കൊച്ചവേളിയില്‍നിന്ന് പുറപ്പെട്ട് 15 ന് വൈകന്നേരം നാലരയ്‌ക്ക് യശ്വന്ത്പുരിലെത്തും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by