അയോദ്ധ്യയിലെ ക്ഷേത്രം എ.ഡി. 1528ല്‍ പൊളിക്കുകയും ഇപ്പോള്‍ പുനര്‍ നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തതിന്റെ പിറകില്‍ വലിയൊരു ത്യാഗനിര്‍ഭരമായ ചരിത്രം ഉണ്ട്.
ബാബ്‌റി മസ്ജിദ് – രാമക്ഷേത്ര വിവാദം ഇവിടെ തുടങ്ങുന്നതിനു എത്രയോ വര്‍ഷം മുന്‍പ് പുറത്തുവന്ന വിശ്വവിജ്ഞാനകോശം പറയുന്നത് നോക്കുക. ‘സമുദ്രഗുപ്തന്‍ (എ.ഡി. 330-375). തലസ്ഥാനം പാടലീപുത്രത്തില്‍നിന്ന് അയോദ്ധ്യയിലേക്ക് മാറ്റി. ഉജ്ജയിനിയിലെ വിക്രമാദിത്യന്‍ ശ്രീരാമന്‍ പിറന്ന സ്ഥലത്ത് ഒരു ക്ഷേത്രം നിര്‍മ്മിച്ച് ശ്രീരാമനെ പ്രതിഷ്ഠിച്ചു. എ.ഡി. 1528ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ അയോദ്ധ്യയില്‍ താവളമടിക്കുകയും ജലാനുഷാദര്‍മേഗ് എന്ന മുസ്ലീം ഫക്കീറിന്റെ അഭ്യര്‍ത്ഥന കൈക്കൊണ്ട് അയോധ്യയിലെ രാമക്ഷേത്രം പൊളിച്ച് ആ ക്ഷേത്രത്തിന്റെ കല്ലുകള്‍തന്നെ ഉപയോഗിച്ച് ഒരു പള്ളി നിര്‍മ്മിക്കുകയുണ്ടായി. ആ പള്ളിയാണ് ബാബ്‌റി മസ്ജിദ്.’
(വിശ്വവിജ്ഞാനകോശം എസ്പിസിഎസ് വോള്യം 1, പേജ് 548)
Encyclopedia of Britanica. Vol. 2 Page. 924ലും ഇതേ അഭിപ്രായം.
സ്വാതന്ത്ര്യാനന്തരം 1949 ഡിസംബര്‍ 21നാണ് അവിടെ വിഗ്രഹങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫൈസാബാദ് ജില്ലാ ജഡ്ജും മലയാളിയുമായ കെ.കെ. നായര്‍ പൂജ തുടരാന്‍ അനുവദിച്ചു. ഇതാണ് ശരിക്കും രാമക്ഷേത്രത്തിന് അടിത്തറ പാകിയത്. ചരിത്രവിധി നടപ്പാക്കിയ കെ.കെ. നായര്‍ റിട്ടയര്‍ ചെയ്തതിനുശേഷം 1969 ല്‍ ജനസംഘത്തിന്റെ ലോക്‌സഭാംഗമായി.
1961
പള്ളി തിരിച്ചുകിട്ടണമെന്ന് സുന്നി വക്കഫ് ബോര്‍ഡ്
1984
വിശ്വ ഹിന്ദു പരിഷത്ത് ക്ഷേത്രനിര്‍മ്മാണം ആവശ്യപ്പെട്ടു.
1986 ഫെബ്രവരി 1
ഫൈസാബാദ് സെഷന്‍സ് ജഡ്ജി ആരാധന അനുവദിക്കുന്നു. ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി രൂപീകൃതമാകുന്നു.
1988-89
അലഹബാദ് ഹൈക്കോടതി ജില്ലാ കോടതിയില്‍നിന്ന് കേസുകള്‍ ഏറ്റെടുക്കുന്നു. നിലവിലുള്ള അവസ്ഥ തുടരാന്‍ അനുവദിച്ചു.
1989 നവംബര്‍ 2
പ്രധാനമന്ത്രി രാജീവ് ഗാന്ധി തര്‍ക്കരഹിതസ്ഥലത്ത് ശിലാന്യാസം അനുവദിക്കുന്നു. ബിജെപിയുടെ ലോക്‌സഭാ അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ 2ല്‍നിന്ന് 86ലേക്ക്.
1990 സെപ്തംബര്‍-ഒക്ടോബര്‍
രാമക്ഷേത്രത്തിനുവേണ്ടി എല്‍.കെ. അദ്വാനിയുടെ രഥയാത്ര. ബീഹാറില്‍വെച്ച് അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നു. സിപിഎം-ബിജെപി പിന്തുണയിലായിരുന്നു കേന്ദ്രത്തില്‍ വി.പി. സിങ് സര്‍ക്കാര്‍. ബിജെപി പിന്തുണ പിന്‍വലിക്കുന്നു.
1991
പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുന്നു. ആ ഗവണ്‍മെന്റും നിലംപതിക്കുന്നു. ഇടക്കാല തിരഞ്ഞെടുപ്പ്. ബിജെപി. 86ല്‍നിന്ന് 119 ലോക്‌സഭാ സീറ്റിലേക്ക്. യുപി ബിജെപിക്ക്. മുഖ്യമന്ത്രി കല്യാണ്‍സിങ് രാമജന്മഭൂമിയോട് ചേര്‍ന്നുകിടക്കുന്ന 2.77 ഏക്കര്‍ സ്ഥലം ആരാധാനാസൗകര്യത്തിന് ഏറ്റെടുക്കുന്നു.
1992 നവംബര്‍ 28
മന്ത്രോച്ചാരണം നടത്താനുള്ള യു.പി. സര്‍ക്കാറിന്റെ ആവശ്യം സുപ്രീം കോടതി സ്വീകരിക്കുന്നു. എന്നാല്‍ നിലവിലുള്ള ഘടന സംരക്ഷിക്കണം.
1992 ഡിസംബര്‍ 6
കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നു. കേന്ദ്രത്തില്‍ നരസിംഹറാവു ഗവണ്‍മെന്റായിരുന്നു.
1994 ഒക്ടോബര്‍ 24
പള്ളി പണിയുന്നതിനുമുന്‍പ് ക്ഷേത്രം നിലനിന്നിരുന്നോ ഇല്ലയോ എന്ന പ്രസിഡന്റിന്റെ റഫറന്‍സ് സുപ്രീംകോടതി നിരാകരിക്കുന്നു. 1993ലെ അയോധ്യ ഏറ്റെടുക്കല്‍ ശരിവെക്കുന്നു.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ
ആദ്യത്തെ സര്‍വ്വേ 1862-63 കാലത്ത് എ. കണ്ണിംഗ് ഹാമിന്റെ നേതൃത്വത്തില്‍. 1889-91 കാലത്ത് എ. ഫ്യൂററുടെ – 1969-70 കാലത്ത് പ്രൊഫ. എം.കെ. നാരായണനും 1975-76 കാലത്ത് പ്രൊഫ. ബി.ബി. ലാലും പരിശോധന നടത്തിയിട്ടുണ്ട്. കണ്ണിംഗ് ഹാമും, ഫ്യൂററും രാമായണത്തില്‍ പറയുന്ന അയോദ്ധ്യ തന്നെയാണ് ഇപ്പോഴത്തെ അയോദ്ധ്യ എന്നുപറയുന്നു. ബുദ്ധമതാവശിഷ്ടങ്ങള്‍ക്കാണ് കണ്ണിംഗ് ഹാം പരിശോധന നടത്തിയത്. ചീനാ സഞ്ചാരികളുടെ (5,6 നൂറ്റാണ്ടുകള്‍) നിരീക്ഷണങ്ങളാണ് കണ്ണിംഗ് ഹാമിനെ പരിശോധനയ്‌ക്ക് പ്രേരിപ്പിച്ചത്. ഫ്യൂററും യോജിച്ചു. ബി.ബി. ലാലും അയോദ്ധ്യതന്നെയെന്ന്. സര്‍വ്വേ ടീമില്‍ മലയാളിയായ മുഹമ്മദുമുണ്ടായിരുന്നു. മണ്ണിനടിയില്‍ ക്ഷേത്രത്തൂണുകള്‍ ഉണ്ടായിരുന്നത് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
2600 വര്‍ഷംമുന്‍പ് അയോദ്ധ്യയില്‍ പ്രസേനജിത്ത് രാജാവ് ബുദ്ധവിഹാരം നിര്‍മ്മിച്ച് ഭിക്ഷുക്കള്‍ക്ക് കൈമാറിയെന്ന് നെഹ്‌റു ‘ഇന്ത്യയെ കണ്ടെത്തലില്‍. എന്നാല്‍ അതിനുള്ള ചരിത്രപരമായ തെളിവുകളൊന്നും അദ്ദേഹം നിരത്തുന്നില്ല.
ഇതിനിടയില്‍ സുന്നികളും ഷിയാകളും അയോദ്ധ്യയിലെ പള്ളിയുടെ കാര്യത്തില്‍ തര്‍ക്കത്തിലായി. ഇന്ത്യയില്‍ മുസ്ലിം ജനവിഭാഗം കൂടുതലും സുന്നികളാണ്. ഷിയാ, അഹമ്മദീയ വിഭാഗങ്ങള്‍ കുറവാണ്. എന്നാല്‍ മുഗള്‍ രാജാക്കന്മാര്‍ ഷിയാ വിഭാഗക്കാരാണ്. ബാബറുടെ പള്ളി അവര്‍ക്കുള്ളതാണ്.
അവസാനം സുപ്രീംകോടതി വിധിയോടെ പ്രശ്‌നം സമാധാനത്തിലാക്കി. പ്രശ്‌നം രമ്യമായി പരിഹരിച്ചതില്‍ ഇവിടുത്തെ മതേതരവാദികള്‍ അസ്വസ്ഥരാണ്. പ്രത്യേകിച്ച് കേരളത്തിലെ നപുംസകങ്ങളായ സാംസ്‌കാരിക നായകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: