കണ്ണൂര്‍: മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനം പിണറായിക്കെതിരെയല്ലെന്ന ന്യായീകരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. എം.ടിയുടെ വാക്കുകള്‍ കേന്ദ്ര സര്‍ക്കാരിനെയാണെന്നാണ് ഇപിയുടെ പരിഹാസ്യമായ വാദം.
എം.ടി യുടെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നാണ് ഇ പി ജയരാജന്‍ പറയുന്നത്. സോവിയറ്റ് റഷ്യയിലെ രാഷ്‌ട്രീയ സാഹചര്യം പാര്‍ട്ടി നേരത്തെ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിന് കേരളത്തിലെ സാഹചര്യവുമായി ബന്ധമില്ല.
പിണറായി പലര്‍ക്കും എന്നത് പോലെ തനിക്കും മഹാനാണ്. മന്നത്ത് പത്മനാഭന്‍, ശ്രീ നാരായണ ഗുരു, ഇഎംഎസ്, എകെജി എന്നിവരുടെ ഒക്കെ ചിത്രങ്ങള്‍ പലരും ആരാധിക്കുന്നുണ്ട്. അത് പോലെ തന്നെയാണ് പിണറായിയോടുള്ള ബഹുമാനമെന്നും ഇപി ന്യായീകരിക്കുന്നു.
കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്‌സിന്റെ ഏഴാമത് സാഹിത്യോല്‍സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എംടി സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചത്. അധികാരം, അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടം അതിലൂടെയുളള നേതൃപൂജ തുടങ്ങിയവ എന്നിവയെ കുറിച്ച് എം ടി രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: