വീടിന്റെ പ്രധാന വാതിലിന് നേരെയാണ് പൂജാമുറിയുടെ വാതില്‍ ഉള്ളത്. ഈ അടുത്ത കാലത്ത് വീട് നവീകരിച്ചപ്പോള്‍ വരുത്തിയ മാറ്റമാണിത്. ഇതിന് ശേഷം വീടിന് പഴയ ഐശ്വര്യം കുറവായി കാണുന്നു?
പലപ്പോഴും വീട് നവീകരിക്കുമ്പോഴാണ് ഐശ്വര്യമായി നില്ക്കുന്ന പലതും നഷ്ടപ്പെടുന്നത്. നിങ്ങളുടെ പ്രധാന വാതില്‍ തുറക്കുമ്പോള്‍ നേരെ പൂജാമുറിയുടെ വാതില്‍ കാണുന്നത് നല്ലതല്ല. ഇതിന്റെ വാതില്‍ മാറ്റി ക്രമീകരിക്കുകയോ അതല്ലെങ്കില്‍ പൂജാമുറി വീടിന്റെ മറ്റ് ഏതെങ്കിലും ഉചിതമായ സ്ഥാനത്ത് മാറ്റി സ്ഥാപിക്കുകയോ ചെയ്യുക.
തെക്കോട്ട് നോക്കിയിരുന്ന് ജോലി ചെയ്യുന്നതില്‍ അപാകതയുണ്ടോ?
ഒരിക്കലുമില്ല. തെക്കോട്ട് നോക്കിയിരുന്ന് ജോലിചെയ്യുന്നതില്‍ ധാരാളം ഗുണങ്ങളുണ്ട്. കാരണം ദക്ഷിണ ധ്രുവത്തില്‍ നിന്നും വരുന്ന കാന്തികശക്തി തെക്കോട്ട് നോക്കിയിരുന്ന് ജോലി ചെയ്യുന്ന ആളിന് അനുകൂല കാന്തികതരംഗം ഉണ്ടാക്കും. ഇത് മറ്റ് മൂന്ന് ദിക്കിനെക്കാള് ഉചിതമായിരിക്കും. കൂടാതെ ഉറച്ച ഒരു തീരുമാനം എടുക്കേണ്ട അവസരത്തില്‍ തെക്കോട്ട് നോക്കിയിരുന്ന് എടുക്കുന്ന താണ് ഉത്തമം. തെക്കിനെ സ്വാധീനിക്കുന്നത് ചൊവ്വയെന്ന ഗ്രഹമാണ്.
വീടിന്റെ പ്രധാനപ്പെട്ട ബെഡ്റൂം എവിടെ വരുന്നതാണ് ഉത്തമം?
ഒരു വീടിനെ സംബന്ധിച്ച് അവരുടെ മാസ്റ്റര്‍ ബെഡ്റൂം തെക്ക് പടിഞ്ഞാറ് ഭാഗമായ കന്നിമൂലയില്‍ വരുന്നതാണ് ഉത്തമം. അത ല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് വായുകോണിലും വരാം. ഇരുനില വീട് പണിയുമ്പോള്‍ ഒരിക്കലും തന്നെ തെക്ക് പടിഞ്ഞാറ് കന്നി മൂല ഭാഗം ഒഴിച്ച് ഇടരുത്. ഒരു മുറി കെട്ടിയാലും കന്നിമൂല ഭാഗം മുതല്‍ പണിഞ്ഞ് വരിക.
ക്ഷേത്രത്തിന്റെ എത്ര അകലെയാണ് വീടുകള്‍ പണിയേണ്ടത്? ക്ഷേത്രജീവനക്കാര്‍ ക്ഷേത്രകോമ്പൗണ്ടിനോട് ചേര്‍ന്ന് താമസിക്കുന്നുണ്ട്. ഇത് എത്രത്തോളം ശരിയാണ്?
ക്ഷേത്രജീവനക്കാരായാലും പുറമേയുള്ള ജനങ്ങളായിരുന്നാലും ക്ഷേത്രനിയമങ്ങള്‍ ഒരു പോലെ ബാധകമാണ്. എന്നാല്‍ ഒരു ക്ഷേത്രത്തില്‍ നിന്നും വളരെയധികം ദൂരത്ത് താമസിക്കുന്ന ജീവ നക്കാരായാല് ക്ഷേത്രത്തിന്റെ ദൈനംദിനകാര്യങ്ങള്‍ക്ക് സമയബന്ധിതമായി ചെയ്യേണ്ട പൂജകള്‍ക്കും തടസ്സമുണ്ടാകും. ഇക്കാരണത്താല്‍ മാത്രമാണ് ക്ഷേത്രജീവനക്കാര്‍ക്ക് ക്ഷേത്ര കോമ്പൗണ്ടിനോട് അടുത്തു താമസിക്കാനുള്ള ഗൃഹങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇതില്‍ പൂജാരിമാരും ഉള്‍പ്പെടും. എന്നാല്‍ പ്രകൃതി നിയമമനുസരിച്ച് ഒരു ക്ഷേത്രത്തിന്റെ നിശ്ചിത അകലെ മാത്രമേ ഗൃഹങ്ങള്‍ പണിയാവൂ. അത് ക്ഷേത്രജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഒരു പോലെ ബാധകമാണ്. ക്ഷേത്രകോമ്പൗണ്ടിനോട് ചേര്‍ന്ന് താമസിക്കുന്ന വീടുകള്‍ക്ക് പലവിധ കഷ്ടപ്പാടുകളും ഭാഗ്യദോഷങ്ങളും അനുഭവിക്കുമെന്ന കാര്യം സത്യമാണ്.
താമസിച്ചിരുന്ന വീടിന്ചുറ്റും പൊതുവഴി വരുന്നത് നല്ലതാണോ?
വാസ്തുശാസ്ത്രപ്രകാരം ഒരു ഗൃഹത്തിന് നാലുദിക്കിലും പൊതുവഴി വരുന്നതില്‍ തെറ്റില്ല. എന്നാല്‍ പ്രായോഗികമായി നോക്കുമ്പോള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്. എന്നാല്‍ വീടിന്റെ ഒരു ഭാഗമെങ്കിലും പൊതുവഴി വരുന്നത് നല്ലതാണ്. ഒരു വഴി വന്ന് അവസാനിക്കുന്ന ഭാഗത്തിന് നേരെ ഒരു കാരണവശാലും വീടിന്റെ പൂമുഖം കൊടുക്കരുത്. ഇങ്ങനെ കൊടുത്തിട്ടുള്ള വീടുകള്‍ക്ക് ദുരിതഫലങ്ങളാണ് ഉണ്ടാകുന്നത്. ഇതു പോലെ നാല് മുക്ക് ചേരുന്ന ഭാഗം മൂന്ന് മുക്ക് ചേരുന്ന ഭാഗം കോണുകളോട് ചേര്‍ന്നിരിക്കുന്ന ഭാഗം എന്നീ സ്ഥലങ്ങളില്‍ വീട് പണിയാതിരിക്കുന്നതാണ് നല്ലത്.
വീട്ടില്‍ പൂജാമൂറി പണിയുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?
ഒരിക്കലും ക്ഷേത്രത്തിന്റെ അളവുകളോ വാതിലിന്റെ അളവു കളോ വീട്ടിലെ പൂജാമുറിക്ക് എടുക്കുവാന്‍ പാടില്ല. വീട്ടിലെ പൂജാമുറിക്ക് പ്രത്യേകം അളവ് കൊടുക്കരുത്. ക്ഷേത്രമാതൃകയില്‍ വീടിനകത്ത് പൂജാമുറി പണിയുന്നത് ഗുണ ത്തേക്കാള്‍ ദോഷമുണ്ടാക്കും. വീടിന്റെ തറ ലെവലില്‍ നിന്നും പടികള്‍ കെട്ടി പടങ്ങള്‍ വയ്ക്കു ന്നതില്‍ തെറ്റില്ല. വീട്ടിലെ പൂജാമുറിക്കകത്ത് ശൈവം, വൈഷ്ണവം എന്ന കണക്ക് എടുക്കാതെ എല്ലാ ദേവന്മാരുടെയും ദേവിമാരുടെയും ചിത്രങ്ങള്‍ വരുന്നതില്‍ തെറ്റില്ല. എന്നാല്‍ മരണമടഞ്ഞവരുടെ ചിത്രങ്ങള്‍ വയ്ക്കാന്‍ പാടില്ല. പൂജാമുറിയുടെ ദര്‍ശനം പടിഞ്ഞാറോ, കിഴക്കോ ആയിരിക്കണം. പടങ്ങള്‍ പടിഞ്ഞാറോട്ടും നമ്മള് നിന്ന് തൊഴുന്നത് കിഴക്കോട്ടും ആകുന്നതാണ് ഉത്തമം. പൂജാമുറിയില്‍ 8 ഇഞ്ചില്‍ കൂടുതല്‍ വലിപ്പമുള്ള കല്‍വിഗ്രഹങ്ങള്‍ വച്ച് പൂജിക്കുന്നത് നല്ലതല്ല. പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്ന വിധിപ്രകാരം അഭ്യസിച്ചവര്‍ക്ക് ഇങ്ങനെയുള്ള വിഗ്രഹം വന്നാല്‍ അതിനെ അഭിഷേകം ചെയ്ത് വിധിപ്രകാരം ആചരിക്കാന്‍ അറിയാം. ആയതിനാല്‍ സാധാരണക്കാര്‍ ഇത് ഒഴിവാക്കേണ്ടതാണ്. വീട്ടിലെ പൂജാമുറിയില്‍ രാവിലെയും വൈകുന്നേരവും വിളക്ക് കത്തിക്കണം. നെയ്യ്, നല്ലെണ്ണ ഇവയില്‍ ഏതെങ്കിലും ഉപയോഗിക്കണം. സന്ധ്യാസമയത്ത് ലക്ഷ്മിവിളക്ക് കത്തിച്ച് വീടിന്റെ പൂമുഖ വാതിലിന് അടുത്ത വയ്ക്കുക. ഇത് വീട്ടിലെ പെണ്‍കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നത് അവരുടെ എല്ലാ ഐശ്വര്യത്തിനും വഴി യൊരുക്കും. പൂജാമുറിയുടെ വാതിലില്‍ ദൈവങ്ങളുടെ രൂപം കൊത്തിവയ്ക്കരുത്.
പൂജാമുറിയില്‍ ഇഷ്ടദേവത ആരു തന്നെ ആയാലും ഗണപതിയുടെയും ദേവിയുടെയും ചിത്രങ്ങള്‍ വയ്ക്കുവാന്‍ മറക്കരുത്. ഇവര്‍ സര്‍വ്വ ഐശ്വര്യങ്ങളും തരുന്ന ശക്തികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: