ന്യൂദല്‍ഹി: പ്രധാനമന്ത്രിയെ അപമാനിച്ച സംഭവത്തില്‍ നിരുപാധികം മാപ്പുപറഞ്ഞ് പ്രശ്നപരിഹാരത്തിന് മാലദ്വീപ് ശ്രമിക്കുന്നതിനിടെ മാലദ്വീപിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം പ്രധാനമന്ത്രിയെ പിന്തുണയ്ക്കുമ്പോഴാണ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാലദ്വീപിനെ സഹായിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്.
മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങളെ പ്രധാനമന്ത്രി വ്യക്തിപരമായി എടുക്കുകയാണെന്ന് മാലദ്വീപിനെ സഹായിക്കുന്ന ഖാര്‍ഗെ കുറ്റപ്പെടുത്തി. അയല്‍ക്കാരുമായി നാം നല്ല ബന്ധം കാത്തു സൂക്ഷിക്കണം. കാലത്തിനനുസരിച്ച് വേണം പ്രതികരിക്കേണ്ടതെന്നും ഖാര്‍ഗെ ഉപദേശിച്ചു.
എന്നാല്‍ മാലദ്വീപ് നേതാക്കള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് എന്‍സിപി നേതാവ് ശരദ് പവാര്‍ പ്രതികരിച്ചത്. മറ്റൊരു രാജ്യത്തിന്റെ ഭാഗത്തുനിന്ന് നമ്മുടെ പ്രധാനമന്ത്രിക്കെതിരെ നടന്ന നീക്കങ്ങളെ അംഗീകരിക്കാനാവില്ലെന്ന് പവാര്‍ വ്യക്തമാക്കി. നരേന്ദ്ര മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. മറ്റൊരു രാജ്യത്തിന്റെ അധികാരത്തിന്റെ ഭാഗമായവര്‍ നമ്മുടെ പ്രധാനമന്ത്രിക്കെതിരെ അത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അനുവദിക്കില്ല. പ്രധാനമന്ത്രി പദത്തെ നാം ബഹുമാനിക്കണമെന്നും പവാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: