Categories: Kerala

സംസ്ഥാന സ്‌കൂൾ കലോത്സവം; സൗജന്യ സർവീസിനായി 30 ബസുകൾ

Published by

കൊല്ലം: കലോത്സവത്തിന് എത്തുന്ന മത്സരാർത്ഥികളുടെ യാത്രയ്‌ക്ക് വിപുലമായ സജ്ജീകരണങ്ങൾ. 30 ബസുകൾ സൗജന്യ സർവീസ് നടത്തും. മത്സരാർത്ഥികളെ വിവിധ വേദികളിലേക്ക് എത്തിക്കുന്നതിനായി സൗജന്യ ഓട്ടോ സർവീസും ഉണ്ട്.

കണ്ണൂർ, തൃശൂർ ജില്ലകളിൽ നിന്നുള്ളവർക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എംഎൽഎയുടെയും കളക്ടറും ചേർന്ന് സ്വീകരണം നൽകി. റെയിൽവേ സ്റ്റേഷനിലെ സ്വീകരണത്തിൽ മത്സരാർത്ഥികളും ആവേശകരാണ്.

കൊല്ലത്ത് കലോത്സവത്തിനെത്തുന്നവർക്ക് യാത്രയ്‌ക്ക് സൗജന്യവാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്. 30 ബസുകളും ഓട്ടോയും ഇതിനായി ഒരുക്കിയിട്ടുണ്ട്.വിവിധ വേദിയിലേക്കും താമസ സ്ഥലങ്ങളിലേക്കും ഊട്ടുപുരയിലേക്കും ബസുകൾ സൗജന്യ സർവീസ് നടത്തും.രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയാകും സേവനം ലഭ്യമാകുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by