ടോക്യോ : ജപ്പാനില്‍ പുതുവര്‍ഷ ദിനത്തിലുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ഹാന്‍ഷു ദ്വീപിലെ ഇഷിക്കാവ പ്രവിശ്യയ്‌ക്കു സമീപം കടലില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30 ശേഷം 155 തവണ ഭൂചലനമുണ്ടായെന്നാണ് കണക്ക്. ഇതില്‍ ചിലത് റിക്ടര്‍ സ്‌കെയിലില്‍ 7.6, 6 തീവ്രത വരെ രേഖപ്പെടുത്തുകയും ചെയ്തിട്ടണ്ട്. ബാക്കിയുള്ളവ 3ല്‍ കൂടുതല്‍ തീവ്രതയുള്ളവയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ ആറ് ശക്തമായ പ്രകമ്പനങ്ങളാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഇഷികാവയില്‍ തുടര്‍ ചലനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ജപ്പാന്റെ മധ്യഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. തിരമാലകള്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിച്ചു. 12 പേര്‍ മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഭൂചലനത്തില്‍ അനേകം കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. തുറമുഖങ്ങളിലുണ്ടായിരുന്ന ബോട്ടുകള്‍ മുങ്ങി. വാജിമ പട്ടണത്തില്‍ തീപിടിത്തമുണ്ടായി. പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങി. ഇതോടെ കൊടും തണുപ്പില്‍ ആളുകള്‍ ദുരിതത്തിലായി.
അതിവേഗ ട്രെയിന്‍, വ്യോമ ഗതാഗതം മുടങ്ങി.
ജപ്പാനിലെ ഇന്ത്യക്കാരെ സഹായിക്കാനായി ഇന്ത്യന്‍ എംബസി കണ്‍ട്രോള്‍ റൂം തുറന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ചലനങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. പതിനായിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പലരെയും സൈനിക താവളങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പ്രദേശത്തേയ്‌ക്ക് വെള്ളം, ഭക്ഷണം, പുതപ്പുകള്‍, ഇന്ധനം തുടങ്ങിയ അവശ്യ സാധനങ്ങള്‍ വിമാനങ്ങളോ കപ്പലുകളോ ഉപയോഗിച്ച് എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അറിയിച്ചു. ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് എത്രയും വേഗം പ്രദേശത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: