കൊച്ചി : ഫെഫ്കാ സംഘടനയുടെ പുതിയ ഭാരവാഹികളെ ഇന്നലെ കൊച്ചിയിൽ നടന്ന വാർഷിക ജനറൽ കൗൺസിലിൽ തിരഞ്ഞെടുത്തു. പ്രസിഡന്റായി ശ്രീ സിബിമലയിലിനെയും ജനറൽ സെക്രട്ടറി ആയി ശ്രീ ബി. ഉണ്ണികൃഷ്ണനും തിരഞ്ഞെടുത്തു. ശ്രീ സോഹൻ സീനുലാൽ വർക്കിങ് സെക്രട്ടറിയും ശ്രീ സതീഷ്.ആർ.എച്ച് ട്രഷറർ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ജി എസ് വിജയൻ, എൻ എം ബാദുഷ , ശ്രീമതി ദേവി, അനിൽ ആറ്റുകാൽ, ജാഫർ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
ഷിബു ജി സുശീലൻ, നിമേഷ് എം, ബെന്നി ആർട്ട് ലൈൻ , പ്രദീപ് രംഗൻ, അനീഷ് ജോസഫ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.
ഇരുപത്തി ഒന്ന് അംഗസംഘടനകളിൽ നിന്നുള്ള അറുപത്തി മൂന്ന് ജനറൽ കൗൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തത് .
ഫെഫ്കയിലെ മുഴുവൻ അംഗങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി , ആസ്ഥാന മന്ദിര നിർമ്മാണം , കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് ഫെഫ്ക പുതിയ വർഷപ്പിറവിയിലേക്ക് പ്രവേശിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: