ഏകദൈവ വിശ്വാസം (ഏകേശ്വരവാദം)
ഒരേയൊരു ഈശ്വരനില്‍ മാത്രമാണ് ഹൈന്ദവര്‍ വിശ്വസിക്കുന്നത്. ആ ഈശ്വരന്‍ നിര്‍ഗുണനും നിരാകാരനും സര്‍വവ്യാപിയും സര്‍വശക്തനും സര്‍വസാക്ഷിയും ആണ്. തൂണിലും തുരുമ്പിലും എല്ലായിടത്തും പരിപൂര്‍ണനായി നിറഞ്ഞു നിറഞ്ഞു നില്ക്കുന്നത് ഒരു പരമാത്മാവ് മാത്രമാണ്. ഇതാണ് പാര്യന്തിക സത്യമായി ഹിന്ദു ജനത അംഗീകരിച്ചിട്ടുള്ളത്.
നിര്‍ഗുണനും നിര്‍വികാരനും അദൃശ്യനും അവ്യാകൃതനും എല്ലാമായ സര്‍വേശ്വരചൈതന്യം (ബ്രഹ്മം) സാധാരണ ജനങ്ങളുടെ ഭക്തിക്ക് വിഷയമല്ല. അതുകൊണ്ട് ആ ബ്രഹ്മതത്ത്വം തന്നെ സമസ്തഗുണ സമ്പന്നനും ഭക്തവത്സലനും സൃഷ്ടിസ്ഥിതിസംഹാരകാരകനും ആയ ഈശ്വരനായിട്ടാണ് ഉപാസിക്കപ്പെടുന്നത്. വ്യാവ ഹാരികമായി അതും സത്യമാണ്. ജഗന്നിയന്താവായ ആ സര്‍വ്വേശ്വരന്റെ ആജ്ഞയനുസരിച്ചാണ,് ആ സര്‍വ്വേശ്വരനെ ഭയപ്പെട്ടാണ് ലോകപാലകരായ അഗ്‌നിയും സൂര്യനും വായുവും യമനും എല്ലാം സ്വസ്വകര്‍ത്തവ്യങ്ങളില്‍ വ്യാപൃതരായി നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ‘ഭയാദസ്യാഗ്‌നിസ്തപതി, ഭയാത് തപതി സൂര്യഃ, ഭയാദിന്ദ്രശ്ചാഗ്‌നിശ്ച, മൃത്യുര്‍ധാവതി, പഞ്ചമഃ’
ഇപ്പറഞ്ഞ ഒരേയൊരു ഈശ്വരനെയാണ് എല്ലാ ഹിന്ദുക്ഷേത്ര ങ്ങളിലും ആരാധിക്കുന്നത്. അതു നിമിത്തമാണ് ക്ഷേത്രപൂജകളിലെല്ലാം ഒരേ ഒരാത്മാവിനെത്തന്നെ ആവാഹിച്ച് ഉപാസന നടത്തുന്നത്. തന്നെയല്ല അനേകം ദേവന്മാരെ ഉു്‌ദേശിച്ചും അവരോടുള്ള പ്രാര്‍ഥനകള്‍ ഉള്‍പ്പെടുത്തിയുമുള്ള ക്ഷേത്രപൂറകള്‍ക്ക് പലപ്പോഴും ഒരേ സൂക്തങ്ങളും മന്ത്രങ്ങളും തന്നെ ഉപയോഗിച്ചുവരുകയും ചെയ്യുന്നു. ഉപാസ്യരായ ദേവമൂര്‍ത്തികളെല്ലാം തത്ത്വത്തില്‍ ഒരേ ഈശ്വരന്‍ തന്നെയാണെന്നുള്ള തിരിച്ചറിവു ഹിന്ദുക്കള്‍ക്കുണ്ട്. തന്നെയല്ല പൂജകള്‍ക്ക് മന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മന്ത്രാരംഭത്തില്‍ പ്രണവം ഉപയോഗിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണല്ലോ. ഓം എന്നത് നിര്‍ഗ്ഗുണബ്രഹ്മത്തിന്റെ ദ്യോതകമാണ്. പ്രതീകവുമാണ്. മാത്രമല്ല സഗുണരായ ത്രിമൂര്‍ത്തികളുടെ സമഷ്ടി രൂപവുമാണ്.
വേദപ്രാമാണ്യം
ജീവിതത്തില്‍ ധര്‍മ്മകര്‍മ്മങ്ങളെപ്പറ്റിയും അവയുടെ കര്‍ത്ത വ്യാകര്‍ത്തവ്യതകളെപ്പറ്റിയും ശാസ്ത്രതത്ത്വങ്ങളെപ്പറ്റിയും നമുക്കു ണ്ടാവുന്ന സംശയങ്ങള്‍ക്ക് പരിഹാരം വേദമാണ്; വേദോക്തികളാണ്, നിവൃത്തിമാര്‍ഗ്ഗം. വേദങ്ങള്‍ എന്നത് ഇവിടെ ശ്രുതി സ്മൃതി പുരാണങ്ങള്‍ എന്ന വ്യാപകാര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. നടന്നിട്ടുള്ളവയും നടക്കാന്‍ സാദ്ധ്യതയുള്ളവയുമായ ചരിത്രകഥകള്‍ കൊണ്ടും അര്‍ത്ഥവാദപരങ്ങളായ ദൃഷ്ടാന്ത കഥകള്‍ കൊണ്ടും വേദതത്ത്വങ്ങളെ വികസിപ്പിക്കുകയും വ്യാഖ്യാ നിക്കുകയുമാണ് ഇതിഹാസപുരാണങ്ങളില്‍ ചെയ്തിരിക്കുന്നത്. പ്രധാനമായും ആചാരസംഹിതകളെപ്പറ്റി പ്രതിപാദിക്കുന്ന കൃതികളാണ് സ്മൃതികള്‍. സദാചാരങ്ങളെയും ദുരാചാരങ്ങളെയും വ്യവച്ഛേദിച്ചു പറയുന്നത് സ്മൃതികളിലാണ്. നമ്മുടെ ഒട്ടുമിക്ക ധാര്‍മ്മിക പ്രശ്‌നങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും പരിഹാരം ഇവയില്‍ നിന്ന് ലഭിക്കുന്നതാണ്. സ്മൃതികള്‍ക്കും അടിസ്ഥാനമായിരിക്കുന്നത് കല്പം, ധര്‍മ്മശാസ്ത്രം തുടങ്ങിയ മറ്റു വൈദികവിദ്യകളത്രേ.
അവയെ എല്ലാം ആധാരമാക്കി രചിക്കപ്പെട്ടവയാണ്.് ആചാര സംഹിതകളും പ്രായശ്ചിത്ത ശാസ്ത്രവും മറ്റും. ഇവയെല്ലാം ആധികാരിക സ്വഭാവമുള്ളവതന്നെയാണ്.
സത്യധര്‍മ്മങ്ങളില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കരുതെന്ന് ഭാരതീയാചാര്യന്മാര്‍ നിര്‍ബന്മിക്കുന്നുണ്ട്. ഭാരതീയ ജീവിതചര്യയ്‌ക്കു തന്നെ ധര്‍മ്മം എന്നാണ് പേര്. വ്യക്തിധര്‍മ്മം, ഗൃഹസ്ഥധര്‍മ്മം, നാരീധര്‍മ്മം ഇീനെ ജീവിതചര്യകളില്‍ അനുവര്‍ത്തിക്കേണ്ട മര്യാദകള്‍ (ആദര്‍ശങ്ങള്‍) അനേകമുണ്ട്. സ്മൃതികളില്‍ വളരെ വിപുലമായ രീതിയില്‍ ഇവയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. പുരാണങ്ങളില്‍ സോദാഹരണമായി ഇവയില്‍ മിക്ക തിനേയും പറ്റി സവിസ്തരം പ്രപഞ്ചനം ചെയ്തിട്ടുമുണ്ട്.
സ്മൃതിപുരാണാദികള്‍ക്ക് ഉപരിയുള്ളവയാണ് ഉപനിഷത്തുകളും (ആരണ്യകങ്ങളും) ബ്രാഹ്മണങ്ങളും വേദങ്ങളും. ഇവയില്‍ പല കാര്യങ്ങളും വളരെ സൂക്ഷ്മരൂപത്തിലാണ് പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. ഹിന്ദുജനത പരമമായ ആധികാരികത കല്പിച്ചിരിക്കുന്നത് തീര്‍ച്ചയായും ഇവയ്‌ക്കാണ്. അതാണല്ലോ വേദത്തില്‍ എല്ലാം സ്ഥാപിതമായിരിക്കുന്നു, എന്നും വേദവിത്തുകള്‍ എല്ലാം അറിയുന്നു എന്നും മറ്റും പ്രഖ്യാപിച്ചിരിക്കുന്നത്. (സര്‍വ്വം വിദൂര്‍ വേദവിദഃ, വേദേ സര്‍വ്വം പ്രതിഷ്ഠിതം). ഹൈന്ദവ സാഹിത്യത്തിലും ചിന്തയിലും ആചാരങ്ങളിലും എല്ലാം വേദത്തെ പരമപ്രമാണമായി സ്വീകരിച്ചിരിക്കുന്നു. ഹിന്ദുധര്‍മ്മം സനാതന ധര്‍മ്മമാണ് .അതായത് ശാശ്വതമായി നിലനില്ക്കുന്ന മനുഷ്യ ധര്‍മ്മമാണ്. കാര്യാകാര്യങ്ങളുടെ വ്യവസ്ഥിതിയില്‍ പ്രമാണമായി സ്വീകരിക്കേണ്ടത് ശാസ്ത്രത്തെയാണ് (വേദശാസ്ത്ര ത്തെയാണ്) എന്ന് ഗീതാചാര്യന്‍ ഉപദേശിച്ചിട്ടുണ്ട് (തസ്മാ ച്ഛാസ്ത്രം പ്രമാണം തേ). ഇക്കാര്യം ദൃഢമായി ധരിപ്പിക്കുന്നതിനു കൂടെ വേണ്ടിയാണ് വേദങ്ങളെ അപൗരുഷേയങ്ങളായി പ്രഖ്യാപി കാണാം ന്യായശാസ്ത്രപ്രോക്തമായ പ്രത്യക്ഷാദി പ്രമാണങ്ങളില്‍ ശബ്ദവും ഒരു പ്രമാണമായി ഉള്‍പ്പെടുത്തി അംഗീകരിച്ചു വരുന്നതും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: