Categories: Kerala

ശബരമില നട അടച്ചു; മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 30-ന് നട തുറക്കും

Published by

പത്തനംതിട്ട: മണ്ഡലപൂജയ്‌ക്ക് ശേഷം ഇന്നലെ ശബരിമല നട അടച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് നട അടച്ചത്. ഇനി മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30-ന് വൈകിട്ടാകും നട തുറക്കുക. 41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് വളരെയധിരകം കുറവായിരുന്നു ഇന്നലെ.

ഡിസംബർ 30-ന് വൈകിട്ട് അഞ്ച് മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക. മകരവിളക്ക് പ്രമാണിച്ചുള്ള പ്രസാദ ശുദ്ധക്രിയകൾ ജനുവരി 13-ന് വൈകിട്ട് നടക്കും. ജനുവരി 14-ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15-നാണ് മകരവിളക്ക്.

-->

ജനുവരി 15-ന് പുലർച്ചെ 2.46-ന് മകരസംക്രമ പൂജ നടക്കും. പതിവ് പൂജകൾക്ക് ശേഷം വൈകിട്ട് അഞ്ച് മണിയ്‌ക്കാകും നട തുറക്കുക. ഇതിന് പിന്നാലെ തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. തുടർന്ന് 15,16,17,18,18 തീയതികളിൽ എഴുന്നള്ളിപ്പ് നടക്കും. 19-ന് ശരംകുത്തിയിലേക്ക് എഴുന്നുള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21 ന് രാവിലെ പന്തളരാജാവിനു മാത്രം ദർശനം, തുടർന്ന് നട അടയ്‌ക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by