കൊച്ചി: അഭിമാന പ്രഹര്ഷത്താല് സംസ്ഥാനം കോരിത്തരിച്ച ഒരു ദിവസത്തിന്റെ സുവര്‍ണ ജൂബിലിയായിരുന്നു ഇന്നലെ. 1973 ഡിസംബര്‍ 27 നായിരുന്നു ക്യാപ്റ്റന്‍ മണിയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ റെയില്‍വേസിനെ 3-2ന് തോ
ല്പിച്ച് കേരളം സന്തോഷ് ട്രോഫി നേടിയത്. ആ ടീമിലെ 26 പേരില്‍ ജീവിച്ചിരിക്കുന്ന 15 പേര്, ഫൈനല്‍ നടന്ന എറണാകുളം മഹാരാജാസ് കോളജ് മൈതാനത്തിനു തൊട്ടടുത്തുള്ള ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് ഇന്നലെ ഒത്തുകൂടിയപ്പോള്‍ അത് ആഘോഷത്തിന്റെയും ആവേശത്തിന്റെയും സന്ധ്യയായി.
‘ആദ്യമായായിരുന്നു കേരളം സന്തോഷ് ട്രോഫിയുടെ ഫൈനലിലെത്തിയത്. അതുകൊണ്ടുതന്നെ മഹാരാജാസ് ഗ്രൗണ്ട് ഫുട്ബോള്‍ പ്രേമികളാല്‍ നിറഞ്ഞിരുന്നു. വലിയ പിന്തുണയായാണ് അന്നു നാട്ടുകാരില്‍നിന്നു ഞങ്ങള്‍ക്കു ലഭിച്ചത്.’- ടീമംഗം കെ.പി. സേതുമാധവന് ഓര്‍മകള്‍ പങ്കുവെച്ചു. ‘ഒരു കളിക്കാരന്റെ കാലാവധി 15 വര്‍ഷമാണ്. പിന്നീട് കളിക്കാരെ ആരും ഓര്‍മിക്കാറില്ല. ഞങ്ങളെ ഓര്‍ത്തിരിക്കുന്നത് ചരിത്രത്തിന്റെ ഭാഗമായതു കൊണ്ടാണ.് ഓര്‍ത്തതിലും ആദരിച്ചതിലും സന്തോഷം. എന്നാല്‍, അന്നുകൂടെയുണ്ടായിരുന്ന 11 പേര് ഇന്ന് കൂടെ ഇല്ലാത്തതില്‍ സങ്കടവുമുണ്ട്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കോച്ച് എസ്. സൈമണ്‍ സുന്ദരരാജ്, വിക്ടര്‍ മഞ്ഞില, കെ.പി. സേതുമാധവന്, ജി. രവീന്ദ്രന് നായര്‍, എന്‍. ബാബു നായര്‍, എന്‍.കെ. ഇട്ടി മാത്യു, കെ.വി. ഉസ്മാന് കോയ, സി.സി. ജേക്കബ്, ജോണ്‍ വി. ജോണ്‍, എം.ഒ. ജോസ്, എം. മിത്രന്, പി.പി. പ്രസന്നന്, പാണക്കാട് അബ്ദൂള് ഹമീദ്, ടി. കലൈ പെരുമാള്‍, പി. പൗലോസ് എന്നിവരെ കോര്പറേഷന് മെമെന്റോയും 25,000 രൂപയുടെ കാഷ് അവാര്‍ഡും നല്കി ആദരിച്ചു. അന്തരിച്ച ടീമംഗങ്ങളുടെ കൂടുംബാംഗങ്ങളെയും ആദരിച്ചു.
കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ അധ്യക്ഷയായി. ഹൈബി ഈഡന് എംപി മുഖ്യാതിഥിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: