തിരുവനന്തപുരം: ജില്ലയിലെ കോര്‍പ്പറേഷന്‍ മേഖലയില്‍ ചില ഇടങ്ങളില്‍ വ്യാഴാഴ്ച ജലവിതരണം മടങ്ങുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പാറ്റൂര്‍ സെക്ഷന്റെ കീഴില്‍ ഊറ്റുകുഴി ജംഗ്ഷനില്‍ പൈപ്പ്‌ലൈന്‍ ചോര്‍ച്ച പരിഹരിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് ജല വിതരണം താത്കാലികമായി മുടങ്ങുന്നത്.
വ്യാഴാഴ്ച (28/12/2023) രാവിലെ 10.00 മണി മുതല്‍ രാത്രി 12 മണി വരെ ബേക്കറി ജംഗ്ഷന്‍, ഊറ്റുകുഴി, തമ്പാനൂര്‍, മേലേതമ്പാനൂര്‍, ആയുര്‍വേദ കോളേജ്, സ്റ്റാച്യു, പുളിമൂട് എന്നീ സ്ഥലങ്ങളില്‍ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: