Categories: Kerala

എസ് ഐയെ പേപ്പട്ടിയെ പോലെ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എസ്എഫ്‌ഐ നേതാവിനെതിരെ കേസ്

എസ്‌ഐയുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്നായിരുന്നു ഹസന്‍ മുബാറക്കിന്റെ ഭീഷണി.

Published by

തൃശൂര്‍: ചാലക്കുടിയില്‍ എസ് ഐയെ പേപ്പട്ടിയെ പോലെ തല്ലുമെന്നും മറ്റും ഭീഷണിപ്പെടുത്തി പ്രസംഗിച്ച എസ്എഫ്‌ഐ നേതാവിനെതിരെ കേസ്. എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ഹസന്‍ മുബാറക്കിനെതിരെയാണ് കേസെടുത്തത്.

എസ്‌ഐയുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്നായിരുന്നു ഹസന്‍ മുബാറക്കിന്റെ ഭീഷണി. ചാലക്കുടി ഐ ടി ഐയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെട്ടിയിരുന്ന കൊടി തോരണങ്ങള്‍ പൊലീസ് അഴിപ്പിച്ചതാണ് പ്രകോപന കാരണം.

കുട്ടികളോട് ഇങ്ങനെ പെരുമാറിക്കഴിഞ്ഞാല്‍ രണ്ട് കൈയ്യും കാലും തല്ലിയൊടിക്കും. വിയ്യൂരില്‍ കിടന്നാലും കണ്ണൂരില്‍ കിടന്നാലും പൂജപ്പുര കിടന്നാലും പുല്ലാണ്. ഏതെങ്കിലും ജയില്‍ കാണിച്ചോ ലാത്തി കാണിച്ചോ എസ്എഫ്‌ഐയെ തടയാമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ മണ്ടന്മാരുടെ സ്വര്‍ഗത്തിലാണ് എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നാണ് ഹസന്‍ മുബാറക് പറഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by