Categories: Kerala

16-കാരിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്; മൂന്ന് പ്രതികൾക്കും 25 വർഷം കഠിന തടവ്

Published by

കോഴിക്കോട്: പതിനാറുകാരിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 25 വർഷം കഠിന തടവ് വിധിച്ച് കോടതി. തലക്കുളത്തൂർ സ്വദേശികളായ അവിനാഷ്, അശ്വന്ത്, സുബിൻ എന്നിവരാണ് കേസിലെ പ്രതികൾ. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്ഡ കോടതിയാണ് ഉത്തരവിട്ടത്.

ഇതിന് പുറമെ പ്രതികൾ 75,000 രൂപ പിഴ അടയ്‌ക്കണമെന്നും ഉത്തരവിൽ പറയുന്നു. 2022-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ കൊണ്ട് വിടാം എന്ന് തെറ്റിദ്ധരിപ്പിച്ച് തൊട്ടടുത്തുള്ള മലയിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by