നട തുറന്ന് നിത്യപൂജയുള്ള ദിവസങ്ങളിലെല്ലാം മാളികപ്പുറം സന്നിധിയില്‍ സന്ധ്യയ്ക്ക് ഭഗവതിസേവ നടക്കുന്നു. ലോകമാതാവായ ഭഗവതിയെ പത്മത്തില്‍ ആവാഹിച്ച് പൂജിക്കുന്നതാണ് ഭഗവതിസേവ. ഉച്ചയോടുകൂടി അഷ്ടദളപത്മം കീഴ്ശാന്തിമാര്‍ തയ്യാര്‍ ചെയ്തു തുടങ്ങും.
പഞ്ചവര്‍ണപ്പൊടികളാണ് ഇതിന് ഉപയോഗിക്കുന്നത്. പത്മത്തില്‍ പീഠംപൂജിച്ചു കഴിഞ്ഞാല്‍ നിലവിളക്കില്‍ അഞ്ചുദിക്കിലേയ്ക്കും ദീപം തെളിയിച്ച് പഞ്ചദുര്ഗാദേവികളെ ആവാഹിക്കും. മാലയും ഉടയാടയും ചാര്‍ത്തി അരവണ, കരിക്ക്, വെറ്റില, പാക്ക്, അട എന്നീ നിവേദ്യങ്ങള്‍ അര്‍പ്പിക്കും. പ്രസന്നപൂജയില്‍ ലളിതാസഹസ്രനാമാര്‍ച്ചനയും നടക്കും. എല്ലാ ഭക്തജനങ്ങളും ചേര്‍ന്നാണ് സഹസ്രനാമജപം നടക്കുക. മണ്ഡലകാലത്ത് വിവിധമേഖലയില്‍ ഡ്യൂട്ടിയിലുള്ളവര്‍ ദീപാരാധനയ്ക്കു ശേഷം നടക്കുന്ന ഭഗവതി സേവയില്‍ പങ്കുചേരുവാന്‍ ഒത്തുകൂടും. അയ്യപ്പസ്വാമിയെ ദര്‍ശിക്കുന്നതോടൊപ്പം ഭഗവതിയുടെ അനുഗ്രഹവും ഇതുവഴി സാധ്യമാകുന്നു. മാളികപ്പുറം മേല്‍ശാന്തിയാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: