തിരുവനന്തപുരം: നവകേരള സദസ് തലസ്ഥാനത്ത് എത്തിയപ്പോള്‍ സംസ്ഥാനത്ത് ആകെ സംഘര്‍ഷം. നവകേരള സദസ് സംഘട്ടന സദസായി. നാട്ടിലാകെ കലാപം.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ കലാപത്തിന് ആഹ്വാനം നല്‍കുന്നതും സംസ്ഥാന ചരിത്രത്തില്‍ ആദ്യം.
കാസര്‍കോട് നിന്ന് നവംബര്‍ 18 ന് ആരംഭിച്ച നവകേരള സദസ് വിവിധ ജില്ലകളില്‍ സഞ്ചരിച്ച് ഇന്നലെ തലസ്ഥാനത്തേക്ക് കടന്നു. നവകേരള ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ അങ്ങിങ്ങ് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ ബസ് തലസ്ഥാനത്ത് എത്തിയപ്പോള്‍ സംസ്ഥാന വ്യാപകമായി കലാപത്തിലേക്ക് നീങ്ങി.
സംസ്ഥാനത്തെ ഭരണം സ്തംഭിപ്പിച്ചാണ് മുഖ്യമന്ത്രിയും സംഘവും നവകേരള സദസ് തുടങ്ങിയത്. ഭരണം സ്തംഭിച്ചിട്ട് ഒരു മാസം പിന്നിട്ടു. മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്ന ബസിനു നേരേ കരിങ്കൊടി വീശിയത് തടഞ്ഞ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ നേരിടാന്‍ ഡിവൈഎഫ്ഐക്കാരെ സിപിഎം രംഗത്തിറക്കിയതോടെയാണ് കേരളത്തില്‍ സംഘര്‍ഷം ഉടലെടുത്തത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനെ ഇറക്കിയും പ്രതിഷേധക്കാരെ തല്ലിയതോടെ സംഘര്‍ഷം കനത്തു തുടങ്ങി. അപ്പോഴും ജനങ്ങളുടെ പരാതി കേട്ടറിയാന്‍ കാബിനറ്റ് സംഘവുമായി യാത്ര തിരിച്ച മുഖ്യമന്ത്രിയുടെ അഭിനയം ഓരോ ജില്ല കടക്കുമ്പോഴും കെങ്കേമമായി. സംസ്ഥാനത്ത് അക്രമം നടന്നാല്‍ ആദ്യം അറിയേണ്ട ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലെന്നും കണ്ടില്ലെന്നുമുള്ള വിചിത്ര വാദവും ഉയര്‍ത്തി.
വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎഫ്ഐക്കാര്‍ പോലീസുകാരാകുന്ന രംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ കോടതി വിചാരണ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലപ്പോഴും മൈക്കിന്റെ തകരാറിനെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി മൈക്ക് സ്വിച്ച് ഓഫ് ചെയ്ത് എഴുന്നേറ്റ് പോവുകയും ചെയ്തു.
നവകേരള ബസ് കടന്നുവരുന്ന റൂട്ടില്‍ കറുത്ത വസ്ത്രം അണിഞ്ഞ് ബസ് കാത്ത് നിന്ന യുവതിയെ പേടിപ്പിച്ച് പോലീസ് അവിടെ നിന്ന് പറഞ്ഞയപ്പിച്ചു. യൂണിഫോം കറുത്ത വസ്ത്രമുള്ള സ്കൂള്‍ കുട്ടികള്‍ക്കും പുറത്ത് ഇറങ്ങാന്‍ ഭയമാകുന്ന കാഴ്ച. റോഡ് വക്കില്‍ കറുപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ കറുപ്പ് നിറമുള്ള യുവാവ് വെളുത്ത പെയിന്റടിച്ച് വീട്ടില്‍ നില്‍ക്കേണ്ടി വന്നതും ഭാരതത്തില്‍ തന്നെ ആദ്യ സംഭവം. നവകേരള ബസ് തലസ്ഥാനത്ത് എത്തിയപ്പോള്‍ സമ്മേളനം നടക്കുന്ന മേഖലകള്‍ക്ക് കനത്ത സുരക്ഷ നല്കാന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. ഡ്രോണ്‍ പറത്താന്‍ പാടില്ല. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം നിരീക്ഷണത്തില്‍. നവകേരളത്തിന്റെ സുരക്ഷയ്ക്കായി ആവശ്യത്തിനായി പോലീസ് ഇല്ലാതെ കഷ്ടപ്പെടുകയാണ് പോലീസ് മേധാവിമാര്‍. 23 വരെ പോലീസുകാര്‍ക്ക് അവധി നല്‍കേണ്ടെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: