ഗാസ : വെടിനിര്‍ത്തലിന് വേണ്ടിയുള്ള അന്താരാഷ്‌ട്ര സമ്മര്‍ദങ്ങള്‍ അവഗണിച്ച് ഗാസയില്‍ ആക്രമണം നടത്തുന്നതിനിടെ ഹമാസ് നിര്‍മ്മിച്ച വിശാലമായ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇതുവെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ തുരങ്കമാണിത്. ഈറസിലെ അതിര്‍ത്തിക്ക് സമീപമാണ് തുരങ്കം കണ്ടെത്തിയത്.
ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ തക്കവണ്ണം വലിപ്പമുള്ളതാണ് തുരങ്കമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ദശലക്ഷക്കണക്കിന് ഡോളര്‍ ഈ തുരങ്കം നിര്‍മമ്മിക്കാന്‍ ചെലവായിട്ടുണ്ടാകുമെന്നും നിര്‍മ്മാണത്തിന് വര്‍ഷങ്ങളെടുത്തു കാണുമെന്നും ഇസ്രായേല്‍ പറഞ്ഞു. റെയില്‍വേ പാത, വൈദ്യുതി, ഡ്രെയിനേജ്, ആശയവിനിമയ സംവിധാനം എന്നിവ തുരങ്കത്തിലുണ്ട്.
ഈ കൂറ്റന്‍ തുരങ്ക സംവിധാനം നാലു കിലോമീറ്ററിലധികം ദൂരമുണ്ട്. റോസ് ക്രോസിംഗില്‍ നിന്ന് 400 മീറ്റര്‍മാത്രം അകലെയാണ് ഇതിന്റെ പ്രവേശന കവാടം സ്ഥിതിചെയ്യുന്നത് . ഇസ്രായേലി ആശുപത്രികളിലെ ജോലിക്കും ചികിത്സയ്‌ക്കുമായി ഇസ്രായേലില്‍ പ്രവേശിക്കുന്നതിന് ഗാസയിലെ താമസക്കാര്‍ ദിവസേന ഉപയോഗിക്കുന്നത് ഈറസിലെരൂടെയാണ്. ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സഹോദരനും ഹമാസിന്റെ ഖാന്‍ യൂനിസ് ബറ്റാലിയന്‍ കമാന്‍ഡറുമായ മുഹമ്മദ് സിന്‍വാറിന്റെ നേതൃത്വത്തിലുള്ള പദ്ധതിയായിരുന്നു ഈ തുരങ്ക സംവിധാനമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക