Categories: Kerala

ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാര വരവ് 5.40 കോടിരൂപ

Published by

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 5,4007117 രൂപ. കൂടാതെ 2 കിലോ 165 ഗ്രാം 900 മില്ലിഗ്രാം സ്വര്‍ണ്ണവും, 26 കിലോ, 600 ഗ്രാം വെള്ളിയും ലഭിച്ചു. പിന്‍വലിച്ച 2000 ന്റെ 31 കറന്‍സികളും നിരോധിച്ച ആയിരം രൂപയുടെ 26 കറന്‍സിയും അഞ്ഞൂറിന്റെ 49 കറന്‍സിയും ഭണ്ഡാരങ്ങളില്‍ നിന്നും ലഭിച്ചു.

എസ്‌ഐബി ഗുരുവായൂര്‍ ശാഖയ്‌ക്കായിരുന്നു ഇത്തവണത്തെ എണ്ണല്‍ ചുമതല. സ്ഥിരം ഭണ്ഡാര വരവിന് പുറമേ, ക്ഷേത്രം കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം വരവായി, 2.60 ലക്ഷം രൂപയും ലഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by