Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാസ്തുദോഷം സംഭവിച്ച വീട് ശരിയാക്കാന്‍ സാധിക്കുമോ? അറിയാം വസ്തുപരമായ കാര്യങ്ങള്‍

ഡോ. കെ. മുരളീധരന്‍ നായര്‍ by ഡോ. കെ. മുരളീധരന്‍ നായര്‍
Dec 15, 2023, 04:49 pm IST
in Vasthu
FacebookTwitterWhatsAppTelegramLinkedinEmail

പത്തു സെന്റിനകത്ത് വീട് പണിപൂര്‍ത്തിയായി വരികയാണ്. ദര്‍ശനം പടിഞ്ഞാറാണ്. വീടിന്റെ മുന്‍വശത്ത് ഏതു തരം ചെടികളാണ് നട്ട് വളര്‍ത്തേണ്ടത്? പലരും പല നിറങ്ങളില്‍ പൂവിടുന്ന മുള്ളുള്ള ചെടികള്‍ പൂച്ചട്ടിയില്‍ നട്ട് വളര്‍ത്തുന്നു. ഇത് വീടിന്റെ മുന്‍ഭാഗത്ത് വരുന്നത് നല്ലതാണോ?

വീടിന്റെ മുന്‍വശത്ത് നട്ട് വളര്‍ത്തുവാന്‍ ഏറ്റവും ഉചിതമായ ചെടികള്‍ പണ്ട്കാലത്ത് നട്ട് വളര്‍ത്തിയിരുന്ന ചെമ്പരത്തി, റോസ, മുല്ല, പിച്ചി, നന്ത്യാര്‍വട്ടം, തെറ്റി, മന്ദാരം തുടങ്ങിയ പോസിറ്റീവ് എനര്‍ജി വമിക്കുന്ന ചെടികളാണ് വീടിന്റെ മുന്‍വശത്ത് നട്ട് വളര്‍ത്തേണ്ടത്. തുളസി വീടിന്റെ നാല് ഭാഗത്തും വരുന്നത് നല്ലതാണ്. അതല്ലാതെ ഇപ്പോഴത്തെ ഫാഷനായി കാണുന്ന മുള്ളു ചെടികള്‍ വീടിന്റെ മുന്‍വശത്ത് വയ്‌ക്കുന്നത് ദോഷകരമാണ്.

വീട്ടിലെ പൂജാമുറിക്ക് പ്രത്യേകമായി അളവുകള്‍ കല്‍പ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അളവുകള്‍ എങ്ങനെയാണ്?

വീട്ടിലെ പൂജാമുറിക്ക് പ്രത്യേകമായ അളവുകള്‍ ഒന്നുംതന്നെ കല്‍പ്പിച്ചിട്ടില്ല. ഒരു ഗൃഹാന്തരീക്ഷത്തിന് അനുസരിച്ച് പൂജാമുറി പണിയുകയാണ് വേണ്ടത്. സ്ഥലം ഉണ്ടെങ്കില്‍ മുറിയായിട്ടും അതല്ലെങ്കില്‍ വിളക്ക് കത്തിക്കുവാന്‍ ഒരു സുരക്ഷിതമായ സ്ഥാനവും കണ്ടെത്തുക. വീടിന്റെ കിഴക്ക് ഭാഗത്ത് വരുന്നതാണ് നല്ലത്. വടക്ക് കിഴക്ക് മൂല ഏറ്റവും ഉത്തമമാണ്.

ഇരുനില വീട്. താഴെ ഒരു ബെഡ്‌റൂമും മുകളില്‍ രണ്ട് ബെഡ്‌റൂമുമാണ് ഉള്ളത്. പ്രധാന ബെഡ്‌റൂമായി ഉപയോഗിക്കുന്നത് തെക്ക് കിഴക്ക് ഭാഗത്തുള്ള മുറിയാണ്. രാത്രി ഉറക്കം തടസ്സപ്പെടുന്നു. സുഖപ്രദമല്ലാത്ത അന്തരീക്ഷമാണ്. പലരും ഈ മുറി പ്രധാന ബെഡ്‌റൂം അല്ലെന്ന് പറയുന്നു. ഇതില്‍ എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ?

പ്രധാനബെഡ്‌റൂമായി എടുത്തിട്ടുള്ള മുറി തെക്ക് കിഴക്കു അഗ്നികോണിലുള്ളതാണ്. സാധാരണ പ്രധാന ബഡ്‌റൂമായി അത് എടുക്കാറില്ല. ഒരു വീടിനെ സംബന്ധിച്ച് ഈ ഭാഗം അടുക്കള, കാര്‍പോര്‍ച്ച്, കുട്ടികളുടെ പഠനമുറി, ഓഫീസ്മുറി, ഗസ്റ്റ്‌റും എന്നിവയിലേതെങ്കിലുമായിട്ടാണ് ഉപയോഗിക്കാറുള്ളത്. ദമ്പതിമാര്‍ക്ക് സ്ഥിരമായി കിടക്കാന്‍ പറ്റിയ മുറിയല്ല. എന്നാല്‍ വളര്‍ന്നു വരുന്ന ആണ്‍കുട്ടികള്‍ക്ക് കിടക്കാന്‍ ഈ മുറി ഉപയോഗിക്കാവുന്നതാണ്.

വാസ്തുദോഷം സംഭവിച്ച വീട് ശരിയാക്കാന്‍ സാധിക്കുമോ?
എണ്‍പത് ശതമാനത്തോളം വീട് വിദഗ്ധനായൊരു വാസ്തുപണ്ഡിതന് ശരിയാക്കാന്‍ സാധിക്കും.

കുടുംബസ്വത്തായി 8 സെന്റ് ഭൂമി കിട്ടി. അതിലൊരു വീട് വയ്‌ക്കാന്‍ ആഗ്രഹിക്കുന്നു. വസ്തുവിന് ആറ് ബെന്റുകളുണ്ട്. ഇവിടെ വീട് വയ്‌ക്കുന്നത് ദോഷമാണെന്ന് പലരും പറയുന്നു. വേറെ ഭൂമിയില്ലാത്തതിനാല്‍ ഇവിടെ മാത്രമേ വീട് വയ്‌ക്കാനാകൂ. വാസ്തു നിയമപ്രകാരം ഈ ഭൂമിയില്‍ വീട് വയ്‌ക്കുവാന്‍ എന്താണ് ചെയ്യേണ്ടത്?

വീട് വയ്‌ക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിയില്‍ ബെന്റുകള്‍ ധാരാളം ഉള്ളതായി പറയുന്നു. ആദ്യമായി പ്രസ്തുത ഭൂമി കഴിയുന്നതും സമചതുരമായോ ദീര്‍ഘചതുരമായോ എടുക്കുവാന്‍ ശ്രമിക്കുക. കഴിയുന്നതും തെക്ക് ഭാഗത്തുള്ള ബെന്റുകള്‍ ഒഴിവാക്കി ഒരു വാസ്തുമണ്ഡലം തിരിക്കുക. വീടിന്റെ ദര്‍ശനം പ്രധാനപ്പെട്ട കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ദിക്കുകളിലേക്ക് വരത്തക്കവിധത്തില്‍ പണിയുവാന്‍ ശ്രമിക്കുക. ഒരിക്കലും വിദിക്കിലേക്ക് ദര്‍ശനം വരത്തക്ക വിധത്തില്‍ വീട് പണിയരുത്.

നാലു സെന്റിനകത്ത് പണികഴിപ്പിച്ചിട്ടുള്ള വീടിന്റെ വടക്ക് ഭാഗത്തായി ഒരു വര്‍ക്ക് ഏരിയ കെട്ടണമെന്നുണ്ട്. ഇത് ചുറ്റുമതിലിനോട് ചേര്‍ത്ത് കെട്ടുന്നതില്‍ തെറ്റുണ്ടോ?
ഏതൊരു നിര്‍മാണമായാലും വീടിന്റെ ചുറ്റുമതിലിനോട് ചേര്‍ത്ത് കെട്ടുന്നത് നല്ലതല്ല. എന്നാല്‍ മൂന്നും നാലും സെന്റില്‍ വീട് വച്ചവര്‍ക്ക് ഈ നിയമം പരിപാലിക്കുവാന്‍ ബുദ്ധിമുട്ടാണ്. എന്നാലും അല്‍പ്പമെങ്കിലും സ്ഥലം ചുറ്റുമതിലില്‍നിന്ന് വിട്ട് വര്‍ക്ക് ഏരിയ, ടോയ്‌ലറ്റ്, പട്ടിക്കൂട്, പക്ഷിക്കൂട്, മൃഗങ്ങളെ വളര്‍ത്തുന്ന തൊഴുത്തുകള്‍ എന്നിവ പണിയേണ്ടതാണ്.

വീടിന്റെ ദോഷപരിഹാരത്തിന് രത്‌നങ്ങള്‍ പൂജ ചെയ്തുവച്ചാല്‍ ഫലിക്കുമെന്ന് പറയുന്നത് ശരിയാണോ?

പണ്ടുകാലം മുതല്‍ വീടിനകത്തും പുറത്തും വിധിപ്രകാരം ചില പ്രത്യേക രത്‌നങ്ങള്‍ പൂജചെയ്ത് സ്ഥാപിക്കാറുണ്ട്. ഇത് രാജകുടുംബം, പ്രഭുകുടുംബം സമൂഹത്തിലെ ഉന്നതരായ വ്യക്തികളുടെ വീടുകള്‍ എന്നിവിടങ്ങളില്‍ ചെയ്യുമായിരുന്നു. സാധാരണക്കാര്‍ വീടിന്റെ നാല് മൂല കളിലും നാല് തകിടുകള്‍ കുഴിച്ചിടുമായിരുന്നു. ഈ തകിടുകള്‍ വളരെ താമസിക്കാതെ മണ്ണില്‍ ദ്രവിച്ചുപോകും. എന്നാല്‍ രത്‌നങ്ങളില്‍ സ്ഥാപിച്ചത് കാലങ്ങള്‍ കഴിഞ്ഞാലും അവ നശിക്കാതെ കിടക്കും. അങ്ങനെയുള്ള വീടുകള്‍ക്ക് അതിന്റേതായ പ്രൗഢിയും ഉണ്ടായിരിക്കും.

പത്തു സെന്റിനകത്ത് വീട് പണിപൂര്‍ത്തിയായി വരികയാണ്. ദര്‍ശനം പടിഞ്ഞാറാണ്. വീടിന്റെ മുന്‍വശത്ത് ഏതു തരം ചെടികളാണ് നട്ട് വളര്‍ത്തേണ്ടത്? പലരും പല നിറങ്ങളില്‍ പൂവിടുന്ന മുള്ളുള്ള ചെടികള്‍ പൂച്ചട്ടിയില്‍ നട്ട് വളര്‍ത്തുന്നു. ഇത് വീടിന്റെ മുന്‍ഭാഗത്ത് വരുന്നത് നല്ലതാണോ?

വീടിന്റെ മുന്‍വശത്ത് നട്ട് വളര്‍ത്തുവാന്‍ ഏറ്റവും ഉചിതമായ ചെടികള്‍ പണ്ട്കാലത്ത് നട്ട് വളര്‍ത്തിയിരുന്ന ചെമ്പരത്തി, റോസ, മുല്ല, പിച്ചി, നന്ത്യാര്‍വട്ടം, തെറ്റി, മന്ദാരം തുടങ്ങിയ പോസിറ്റീവ് എനര്‍ജി വമിക്കുന്ന ചെടികളാണ് വീടിന്റെ മുന്‍വശത്ത് നട്ട് വളര്‍ത്തേണ്ടത്. തുളസി വീടിന്റെ നാല് ഭാഗത്തും വരുന്നത് നല്ലതാണ്. അതല്ലാതെ ഇപ്പോഴത്തെ ഫാഷനായി കാണുന്ന മുള്ളു ചെടികള്‍ വീടിന്റെ മുന്‍വശത്ത് വയ്‌ക്കുന്നത് ദോഷകരമാണ്.

ഉപയോഗിക്കാത്ത കിണര്‍ സെപ്റ്റിക് ടാങ്ക് ആക്കി മാറ്റിയാല്‍ ദോഷമുണ്ടോ?

കിണറിനെ സെപ്റ്റിക് ടാങ്ക് ആക്കി മാറ്റുന്നത് പ്രകൃതിദോഷത്തിന് കാരണമാകും. ഇങ്ങനെ ചെയ്ത ധാരാളം കുടുംബങ്ങള്‍ പല തരത്തിലുള്ള അസുഖങ്ങളാല്‍ കഷ്ടപ്പെട്ട്, താമസിക്കുന്ന വീട് വിറ്റുപോയ അനുഭവങ്ങളുണ്ട്. പഴയ കിണര്‍ ആയാലും സെപ്റ്റിക് ടാങ്ക് ആക്കി മാറ്റിയാല്‍ ഈ കിണറിലെ വെള്ളത്തിന്റെ ഉറവകള്‍ ഏതെല്ലാം ഭാഗത്ത് പോകുമോ അവിടെല്ലാം ജലം മലിനീകരിക്കപ്പെടും. ഇത് സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്. ഇങ്ങനെ ചെയ്യുന്ന വ്യക്തികള്‍ക്ക് പ്രകൃതിശക്തി ഒരിക്കലും മാപ്പ് കൊടുക്കില്ല. ആയതിനാല്‍ അറിഞ്ഞോ അറിയാതെയോ ഇങ്ങനെയുള്ള കാര്യങ്ങള്‍ ആലോചിക്കുകപോലും ചെയ്യരുത്.

എന്താണ് നാഗഭൂമി?

പണ്ടുകാലത്ത് വളരെ പ്രൗഢിയോടുകൂടി വസിച്ചിരുന്ന ബ്രാഹ്മണ ഇല്ലങ്ങളും അവയോടനുബന്ധിച്ചുള്ള സര്‍പ്പക്കാവുകളും കാലാന്തരങ്ങളില്‍ നശിക്കുകയും പിന്നീട് അവിടെ വെട്ടിവെളുപ്പിച്ച് ഗൃഹങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തു. കൂടാതെ സൂര്യകിരണങ്ങള്‍ വേണ്ട വിധം ഭൂമിയില്‍ സ്പര്‍ശിക്കാത്ത ഇത്തരം സ്ഥലങ്ങള്‍ ഭൂമിയിലെ അദൃശ്യശക്തികള്‍ കടന്നുകയറ്റം നടത്തിയവയാണ്. ഈ പ്രദേശങ്ങള്‍ നാഗഭൂമിയെന്ന സങ്കല്‍പ്പത്തില്‍ അറിയപ്പെട്ടു. ഇവിടെ വീട് വച്ചാല്‍ ഒരു തരത്തിലും ഐശ്വര്യം ഉണ്ടാവുകയില്ല എന്നത് സത്യമാണ്.

Tags: AstrologyHome DecorVasthu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിപല്‍ക്കരമായ ദശാ കാലങ്ങള്‍

Vasthu

വാസ്തു ശാസ്ത്ര പ്രകാരം സ്‌റ്റെയര്‍കേസ് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Astrology

ജാതകത്തില്‍ ബന്ധുക്കളുടെ അനുഭവ സൂചനകള്‍

Samskriti

ശനി; മന്ദഗതിയുള്ള കരുത്തന്‍

Astrology

വാരഫലം: നവംബര്‍ 25 മുതല്‍ ഡിസംബര്‍ 1 വരെ; ഈ നാളുകാര്‍ക്ക്‌  കടബാധ്യത തീര്‍ക്കാനിടവരും. സന്തോഷകരമായ കുടുംബജീവിതമുണ്ടാകും.

പുതിയ വാര്‍ത്തകള്‍

നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍: ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു, തീരുമാനം തൃണമൂൽ യോഗത്തിന് ശേഷം

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies