ചെന്നൈ: മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് നാളെ മുതൽ വന്ദേഭാരത് എക്‌സ്പ്രസുകൾ സർവീസ് ആരംഭിക്കും. ചെന്നൈ-കോട്ടയം റൂട്ടിലാകും ദക്ഷിണ റെയിൽവേ വന്ദേഭാരതിന്റെ ശബരി സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് കോട്ടയം വരെയും തിരികെയുമാണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചിട്ടുള്ളത്.
നമ്പർ 06151 എം.ജി.ആർ. ചെന്നൈ സെൻട്രൽ-കോട്ടയം വന്ദേ ഭാരത് സ്പെഷ്യൽ രാവിലെ 4.30- ന് എം.ജി.ആർ. ചെന്നൈ സെൻട്രലിൽനിന്ന് യാത്ര തിരിച്ച് അന്ന് തന്നെ വൈകിട്ട് 4.15-ഓടെ കോട്ടയത്ത് എത്തിച്ചേരുന്നതായിരിക്കും. ഡിസംബർ 15,17,22,24 എന്നീ തീയതികളിലാകും സർവീസ് ലഭ്യമാകുക.
നമ്പർ 06152 കോട്ടയം- ചെന്നൈ സെൻട്രൽ വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ കോട്ടയത്ത് നിന്ന് രാവിലെ 4.40-ന് യാത്ര പുറപ്പെടും. അന്ന് വൈകിട്ട് 5.15-ഓടെ ചെന്നൈയിൽ എത്തിച്ചേരും. ഡിസംബർ 16,18,23,25 എന്നീ തീയതികളിലാണ് സർവീസ് നടത്തുക.
പെരമ്പൂർ, കട്പാഡി, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നീ സ്റ്റേഷനുകളിലാകും സ്റ്റോപ്പ് ഉണ്ടായിരിക്കുക. സ്‌പെഷ്യൽ ട്രെയിനുകളിലേക്കുള്ള മുൻകൂർ ബുക്കിംഗ് ഇന്ന് രാവിലെ എട്ട് മുതൽ ആരംഭിച്ചുവെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: