Categories: News

പതിനെട്ടാം പടിയില്‍ സ്ഥാപിച്ച തൂണുകള്‍ പടികയറ്റത്തിന് തടസമാകുന്നു

Published by

ശബരിമല: പതിനെട്ടാം പടിക്ക് മേല്‍ക്കൂര നിര്‍മിക്കുന്നതിനായി സ്ഥാപിച്ച തൂണുകള്‍ പടി കയറ്റിവിടുന്ന പോലീസുകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് പടികയറ്റത്തിന്റെ വേഗത കുറയ്‌ക്കുന്നതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പടികയറ്റം സാവധാനത്തില്‍ ആയതുകൊണ്ട് ക്യൂ നീളുകയും 18 മിണിക്കൂറോളം ദര്‍ശനത്തിനായി ഭക്തര്‍ കാത്തുനില്‍ക്കേണ്ടിയും വരുന്നുണ്ട്. നേരത്തെ പോലീസുകാര്‍ പടിയുടെ ഒരു വശത്ത് നിന്നും കുറച്ച് ഭാഗങ്ങളില്‍ കയറി ഇരുന്നും അനായാസം ഭക്തരെ പടികയറ്റിവിട്ടിരുന്നു.

എന്നാല്‍ വലിയ കല്‍ത്തൂണുകള്‍ വന്നതോടെ പോലീസുകാര്‍ക്ക് സൗകര്യമായി നിന്ന് പടിയില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. ഇത് പടികയറ്റ വേഗതയെ ബാധിക്കുന്നുണ്ട്. യാതൊരു ദീര്‍ഘവീഷണവും ഇല്ലാതെയാണ് പതിനെട്ടാം പടിക്ക് മേല്‍ക്കൂര എന്ന പേരില്‍ പടിയുടെ ഇരു ഭാഗങ്ങളിലുമായി നിരവധി തൂണുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഇത് പടികയറ്റി വിടുന്ന ഉദ്യോഗസ്ഥര്‍ക്ക് അസൗകര്യം ആകുന്നു എന്നത് പോലെ തന്നെ പടിയുടെ ദൃശ്യഭംഗി മറയ്‌ക്കുകയും ചെയ്യുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by