ബംഗളുരു: സി കെ നാണുവിനെ ജെഡിഎസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. ദേശീയ വൈസ് പ്രസിഡന്റ്ായിരുന്നു നാണു
.
ജെഡിഎസ് ദേശീയ നിര്‍വാഹക സമിതി യോഗം ചേര്‍ന്നാണ് സികെ നാണുവിനെ പുറത്താക്കിയത്. ജെ ഡി എസ് ദേശീയ വൈസ് പ്രസിഡന്റെന്ന നിലയിലായിരുന്നു കണ്‍വെന്‍ഷന്‍ വിളിച്ചിരുന്നത്.
പാര്‍ട്ടി ഭരണഘടനയ്‌ക്ക് വിരുദ്ധമായി സമാന്തര ദേശീയ കണ്‍വെന്‍ഷന്‍ വിളിച്ചതിനാണ് നടപടിയെന്ന് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ.
എച്ച് ഡി ദേവഗൗഡയും മകന്‍ കുമാരസ്വാമിയും ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടത് കേരളത്തിലെ ജെഡിഎസിനെ വെട്ടിലാക്കിയ സാഹചര്യമണുളളത്.ഇതിനിടെയാണ് സി കെ നാണു കണ്‍വെന്‍ഷന്‍ വിളിച്ചത്.
കര്‍ണാടകയിലെ ജെഡിഎസ് അധ്യക്ഷനായിരുന്ന സിഎം ഇബ്രാഹിമുമായി ചേര്‍ന്നായിരുന്നു സികെ നാണു ബെംഗളൂരുവില്‍ കണ്‍വെന്‍ഷന്‍ വിളിച്ചത്. പുറത്താക്കിയെങ്കിലും കണ്‍വെന്‍ഷന്‍ തീരുമാനവുമായി മുന്നോട്ടുപോകാനാണ് സിഎം ഇബ്രാഹിമിന്റെയും സികെ നാണുവിന്റെയും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: