Categories: Kerala

കശ്മീരിലെ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു; മരണ സംഖ്യ അഞ്ചായി

Published by

ശ്രീനഗർ: ജമ്മു കശ്മീരിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി മരിച്ചു. സൗ റയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിറ്റൂർ സ്വദേശി മനോജ് മാധവനാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ഇന്ന് രാവിലെ മനോജ് മരിച്ച വിവരം നോർക്ക ഓഫീസ് മന്ത്രി കൃഷ്ണൻ കുട്ടിയുടെ ഓഫീസിൽ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ജമ്മു കശ്മീരിലേക്ക് വിനോദയാത്ര പോയ 13 അം​ഗ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. നാലു പേരാണ് ആദ്യം മരിച്ചത്. സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്‍റിലേക്കുള്ള യാത്രയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു.

ആറ് പേര്‍ ഒരു വണ്ടിയിലും മറ്റൊരു വണ്ടിയില്‍ ഏഴ് പേരും കയറി. ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും വാഹനം താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രാജേഷ് , അരുൺ, മനോജ് എന്നിവർ ചികിത്സയിലാണ്. കഴിഞ്ഞ മാസം മുപ്പതിന് ട്രെയിൻ മാർഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by