Categories: Review

മലയാളത്തിൽ മറ്റൊരു ലൂപ് ചിത്രം, വ്യത്യസ്ത പരീക്ഷിച്ച്‌ എ രഞ്ജിത് സിനിമാസ്

Published by

നസും റിയാലിറ്റിയും തമ്മിലുള്ള ഒരു പോരാട്ടം.ആ പോരാട്ടങ്ങൾക്കിടയിൽ പെട്ടുപോകുന്ന രഞ്ജിത്തായി അതിശയിപ്പിക്കുന്ന പ്രകടനവുമായി ആസിഫ് അലി. ഒരു യുവാവിന്റെ സങ്കൽപ്പത്തിലെ കഥയും കഥാപാത്രങ്ങളും, അയാളെ വേട്ടയാടാൻ ജീവിതത്തിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥയുടെ ചുരുൾ അഴിയുന്നത്.

സൈക്കോളജിക്കൽ ത്രില്ലറെന്ന വിഭാഗത്തിൽ പെടുത്താമെങ്കിലും, അതിലുപരി ഒരു ക്ളീൻ ഫാമിലി എന്റർടൈയിനെർ ആണ് നവാഗതനായ നിഷാന്ത് സാറ്റൂ അണിയിച്ചൊരുക്കിയ എ രഞ്ജിത്ത് സിനിമ.

കുടുംബ പശ്ചാത്തലത്തിലൂടെ സഞ്ചരിച്ച്, മനഃശാസ്ത്രപരമായ സങ്കീർണതകളിലൂടെയും യാഥാർഥ്യം എന്ന സത്യത്തിലൂടെയും ഒരു യാത്രയാണ് സംവിധായകൻ ഒരുക്കിയിട്ടുള്ളത്. വ്യത്യസ്തമായ വേഷത്തെ കയ്യൊതുക്കത്തോടെ തന്നെ ആസിഫ് ചെയ്തിട്ടുണ്ട്. സിനിമ കണ്ടതിന് ശേഷവും പ്രേക്ഷകരുടെ മനസ്സിൽ നിലയുറപ്പിക്കാൻ നായകന് കഴിഞ്ഞിട്ടുണ്ട്.

നിഗൂഢതയുടെയും ഭ്രമചിന്തകളുടെയും വലയിലേക്ക് തള്ളിവിടപ്പെട്ട ആസിഫ് അലിയുടെ കഥാപാത്രം മികച്ച രീതിയിൽ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. ഫാമിലി ത്രില്ലർ എന്ന ജോണറിന് ഒരു പുനർനിർവചനം ആണ് ”എ രഞ്ജിത്ത് സിനിമ” എന്നതിൽ നിഷാന്ത് സാറ്റൂവിന് തീർച്ചയായും അഭിമാനിക്കാം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts