Categories: Kerala

മുത്തങ്ങയില്‍ ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി

Published by

ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ ദ്രാവക രൂപത്തില്‍ കടത്തുകയായിരുന്ന ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടി. കര്‍ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന കൊടുവള്ളി സ്വദേശി ടി.സി. സഫീര്‍ അലി (31) യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

രഹസ്യ വിവരത്തെത്തുടര്‍ന്നുള്ള വാഹന പരിശോധനയ്‌ക്കിടെയാണ് പ്രതി പിടിയിലായത്. തുടര്‍ നടപടികള്‍ക്കായി പ്രതിയെ ജിഎസ്ടി വകുപ്പിന് കൈമാറി. എക്സൈസ് ഇന്‍സ്‌പെക്ടര്‍ എ.ജി. തമ്പി, പ്രിവന്റിവ് ഓഫീസര്‍മാരായ രാജേഷ് കോമത്ത്, മനോജ് കുമാര്‍, എക്സൈസ് ഓഫീസര്‍മാരായ കെ.വി. രാജീവന്‍, കെ.എം. മഹേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രസന്ന, അനിത എന്നിവര്‍ ഉള്‍പ്പെടുന്ന പരിശോധന സംഘമാണ് സ്വര്‍ണം കണ്ടെടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by