Categories: Kerala

ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ പത്മകുമാര്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചു ?

പത്മകുമാറിന്റെ മകള്‍ക്ക് വിദേശത്ത് പോകാന്‍ പരീക്ഷ പാസാകാന്‍ അഞ്ച് ലക്ഷം രൂപ ആറുവയസുകാരിയുടെ പിതാവ് റെജിക്ക് നല്‍കിയെങ്കിലും കാര്യം നടന്നില്ല.

Published by

കൊല്ലം: ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ പത്മകുമാര്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചെന്ന് സൂചന. ഈ സംഘത്തില്‍ യുവതികളുമുണ്ടെന്നാണ് വാര്‍ത്ത.

കൊല്ലത്തുളള ക്വട്ടേഷന്‍ സംഘത്തെ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ്. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടു പോയി പാര്‍പ്പിച്ചത് പത്മകുമാറിന്റെ പോളച്ചിറയിലെ ഫാംഹൗസിലാണെന്ന് സ്ഥിരീകരിച്ചു. പത്മകുമാറിന്റെ മകള്‍ക്ക് വിദേശത്ത് പോകാന്‍ പരീക്ഷ പാസാകാന്‍ അഞ്ച് ലക്ഷം രൂപ ആറുവയസുകാരിയുടെ പിതാവ് റെജിക്ക് നല്‍കിയെങ്കിലും കാര്യം നടന്നില്ല.

തുടര്‍ന്ന് ഒരു വര്‍ഷം റെജിയുടെ പിന്നാലെ പണത്തിനായി നടന്നെങ്കിലും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് റെജിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് മൊഴി.

കുട്ടിയെ തട്ടിക്കൊണ്ട് പോയ ശേഷം കിഴക്കനേലയിലെ കടയില്‍ ഓട്ടോയിലെത്തിയത് ക്വട്ടേഷന്‍ സംഘാംഗങ്ങളാണോയെന്നും സംശയമുണ്ട്.ഈ കടയുടമമയായ സ്ത്രീയുടെ ഫോണില്‍ നിന്നാണ് ആറുവയസുകാരിയുടെ അമ്മയുടെ ഫോണില്‍ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഫോണ്‍ ചെയ്ത് ത് വനിതയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by