ഭഗവത്പാദരുടെ ആവിര്ഭാവകാലത്ത മീമാംസകന്മാര് യാഗാദികര്‍മ്മങ്ങള്‍ക്ക് അമിതപ്രാധാന്യം കൊടുത്തുകൊണ്ട് കര്‍മ്മങ്ങള്‍ (യാഗാദികര്‍മ്മങ്ങള്‍) ചെയ്താല്‍ നേരേ മോക്ഷപ്രാപ്തിയുണ്ടാകുമെന്ന് ശഠിച്ചിരുന്നു. അമ്മാതിരി കര്‍മ്മ ങ്ങളില്‍ “നടത്തുന്ന ജന്തു ഹിംസ, ഹിംസയാവുകയില്ല” (വൈദി കീഹിംസാ, ഹിംസാ ന ഭവതി) ഇത്യാദി കള്ളപ്രമാണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഹിംസയും ധാരാളമായി നടത്തിയിരുന്നു. ഹിന്ദുത്വത്തെ ആക്രമിക്കുവാന്‍ ബൗദ്ധന്മാരും മറ്റും ഈ ഹിംസാപ്രവണതയെ ശക്തമായ ആയുധമാക്കി ജനങ്ങളെ അവരുടെ മതങ്ങളിലേയ്ക്ക് ആകര്‍ഷിക്കുകയും മതം മാറ്റം ധാരാളമായി നടത്തുകയും ചെയ്തിരുന്നു. അങ്ങനെയുള്ള നാസ്തിക മതങ്ങളെ ചെറുത്തു തോല്പിക്കേണ്ടതും യഥാര്ത്ഥാ സാംസ്ക്കാരിക കാരികനായകന്മാരുടെ കര്‍ത്തവ്യമായിരുന്നു. ഇത് അടക്കാലത്തെ ചരിത്രമാണ്. ചുരുക്കത്തില്‍ ഹിംസാത്മകമായ യാഗാദികളെ തടഞ്ഞ് ഹിന്ദുത്വത്തെ സ്വയം പ്രതിരോധിക്കുന്നതിന് സജ്ജമാക്കാന്‍ വേണ്ടി അവയ്ക്ക് മോക്ഷസാധകത്വമില്ലെന്ന് ശക്തിയുക്തം പ്രതിപാദിക്കേണ്ടിയിരുന്നു. അതുകൊണ്ട് ജ്ഞാനം കൊണ്ടല്ലാതെ മറ്റൊന്നു കൊണ്ടും മോക്ഷം സിദ്ധിക്കുകയില്ലെന്ന് ആചാര്യ സ്വാമികള്‍ പ്രഖ്യാപിച്ചു.
ഭക്തിയെ സംബന്ധിച്ചാണെങ്കില്‍ സാധാരണ ദൃഷ്ടിയില് അസമാധേയമായ ഒരു പ്രശ്നമുണ്ട്. അതായത് ഭക്തിക്ക് ഈശ്വരനും താനും രണ്ടാണെന്ന ദൈ്വതഭാവന കൂടാതെ വയ്യ. ജ്ഞാനസാധനയ്ക്ക് അദൈ്വതഭാവന ശീലിക്കേണ്ടതും ഒഴിച്ചുകൂടാനാവില്ല. തന്നിമിത്തമാണ് അദൈ്വത വാദം സത്തയുടെ സോപാനങ്ങള്‍ സങ്കല്‍പ്പിച്ചത്.ഏറ്റവും മുകളിലുള്ള പാരമാര്‍ത്ഥിക സോപാനത്തില്‍ ആത്മാവും പരമാത്മാവും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല, രണ്ടും ഒന്നുതന്നെ. അതാണ് പരമമായ ജ്ഞാനത്തിന്റെ മേഖല. അതിന് താഴെയുള്ള വ്യാവഹാരികസത്തയുടെ സോപാനത്തിലാണ് ഭക്തിയുടെ സ്ഥാനം. അവിടെ ദൈ്വതം ഒഴിച്ചുകൂടാനാവില്ല. എന്നല്‍ അവിടം വരെ മാത്രമേ സാധാരണ മനുഷ്യന് പ്രവേശിക്കാനാവുകയുള്ളു. പുണ്യ പാപങ്ങളുടെ ഫലദാതാവായി ഉദാരാശയനും ഭക്തവത്സലനുമായി വ്യവഹാരദശയില്‍ സഗുണപരമാത്മാവിനെ ഈശ്വരനെ മാനിക്കുക ജീവിതത്തിന് അനുപേക്ഷണീയമാണ്. അത് മിഥ്യയല്ല, കാരണം പാരമാര്‍ത്ഥിക സത്യതയും വ്യവാഹാരിക സത്യതയും അന്യോന്യ വിരുദ്ധങ്ങളല്ല, അത് ആപേക്ഷികസത്യതയാണ്. വ്യവഹാരദശയിലുള്ള ഈശ്വരസങ്കല്‍പ്പം, പരമാത്മാവിന്റെ തന്നെ മനുഷ്യഗ്രാഹ്യമായ സങ്കല്പമാണ്.
സര്‍വ്വവ്യാപ്തവും നിര്‍ഗ്ഗുണവുമായ പരബ്രഹ്മത്തിന്റെ പ്രതീകമാണ് സഗുണബ്രഹ്മം. അതു അസത്യമല്ല, (കാരണം ബ്രഹ്മം നിര്ഗ്ഗുണമാണെന്നു പറയുന്നതിന്റെ അര്‍ത്ഥം ഗുണമൊന്നുമില്ലെന്നല്ല, പ്രത്യുത എല്ലാ ഗുണങ്ങളും പരബ്രഹ്മത്തില്‍ ഉള്ളതാകകൊണ്ട് ഏതെങ്കിലും ചില ഗുണങ്ങള്‍ മാത്രമായി പരബ്രഹ്മത്തെ വിശേഷിപ്പിക്കുക സാദ്ധ്യമല്ലെന്നതാണ്. ചില ഗുണങ്ങള്‍ മാത്രമായി പരബ്രഹ്മത്തെ വിശേഷിപ്പിച്ചാല്‍ പരബ്രഹ്മത്തിന്റെ ഗുണങ്ങള്‍ക്ക് അതിരുകള്‍ കല്പിക്കുകയാവും. അഥവാ പരബ്രഹ്മത്തെ തന്നെ പരിമിതപ്പെടുത്തുകയാവും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: