രാഹുലിനെ പ്രധാനമന്ത്രി ആക്കണമെന്ന കോണ്‍ഗ്രസ്സിന്റെ അതിമോഹവും ആകണമെന്ന രാഹുലിന്റെ അത്യാഗ്രഹവും കണ്ടിട്ടാവാം ആരോ ഇങ്ങനെ പാടി.
‘ഭാരത സാമ്രാജ്യത്തിന്
പ്രധാനമന്ത്രി പദമാം
ഗൗരീശങ്കരം കാംക്ഷിച്ചാലോ
രാഹുലാം രാഷ്ട്രീയ മണല്‍തരി!’
രാഹു എന്ന ഗ്രഹത്തിനെ ദുഷ്ടതയുടെ പര്യായം ആയിട്ടാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട രാഹുകാലം നല്ല കാര്യങ്ങളൊന്നും ചെയ്യാന്‍ കൊള്ളുകയില്ല, പ്രത്യേകിച്ച് മംഗള കര്‍മങ്ങള്‍, എന്നും വിശ്വസിക്കപ്പെടുന്നു. രാഹുല്‍ ഗാന്ധി എന്ന പേര് തുടങ്ങുന്നത് രാഹു എന്ന വാക്കിലാണ്. അതുകൊണ്ടാവും നെഹ്രു കുടുംബത്തിലെ ഇളമുറതമ്പുരാന് ഭാരതത്തെ സ്നേഹിക്കുന്നവരുടെ മനസ്സിലും രാഹുവിന്റെ സ്ഥാനം കിട്ടിയത്. അതായത് അശുഭം.
നരേന്ദ്ര മോദി എന്ന പേര് ഇയാളുടെ കര്‍ണ്ണങ്ങള്‍ക്കകംപുക്കു പുണ്ണായിരിക്കുകയാണ്. സ്ഥാനത്തും അസ്ഥാനത്തുമൊക്കെ മോദിയെ അപമാനിച്ചു സുഖം അനുഭവിക്കുകയാണദ്ദേഹം. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ തോറ്റുപോയത് മോദിവന്നതുകൊണ്ടാണെന്നും മോദി അപശകുനമാണെന്നുമാണ് രാഹുല്‍ പ്രസംഗിച്ചത്. സോണിയയുടെ പുത്രന് അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. നല്ലതു കാണാനും അറിയാനും പറയാനും കഴിയാത്തതിന് കാരണം വളര്‍ത്തു ദോഷമാണ്. അതിനുള്ള പരിശീലനം കുഞ്ഞുന്നാള് മുതല്‍ തുടങ്ങണം. അമ്മയാണ് ആദ്യ ഗുരു. ഇന്ത്യ-ഇറ്റലി കൂട്ടുകെട്ടായതുകൊണ്ട് അതൊന്നും നടന്നില്ല. അതുകൊണ്ടാണ് ഈ ഗണ്ടിയുടെ തല തിരിഞ്ഞു പോയത്.
കാളിദാസന്റെ ശരിയായ പേര് നീലകണ്ഠന് എന്നായിരുന്നു. ആക്കാലത് വിവരക്കേടിലും വിഡ്ഢിത്തത്തിലും അദ്ദേഹത്തെ തോല്പിക്കാന് ആളില്ലായിരുന്നു. ഇന്നാണെങ്കില്‍ രാഹു ഗണ്ടിയുണ്ട്. ഭദ്രകാളിയുടെ അനുഗ്രഹത്താല്‍ നീലകണ്ഠന് വലിയ വിദ്വാനും മഹാ മനീഷിയും ആയെന്നാണ് ഐതിഹ്യം. അങ്ങനെ അദ്ദേഹം കാളിദാസന് എന്ന പേരിനര്‍ഹനായി. നമ്മുടെ രാഹുഗണ്ടിയെ അല്‍പജ്ഞാനിയെങ്കിലുമാക്കാന്‍ കഴിവുള്ള ഒരു ദൈവവും ഇല്ല. മാത്രവുമല്ല, പ്രായം കുറെ ആയില്ലേ! കതിരിന്മേല് വളം വച്ചിട്ടെന്തു കാര്യം. അതുമല്ല, നന്നാവണം എന്നതോന്നല്‍ ഉണ്ടാവണ്ടേ, അതിനുള്ള ബുദ്ധി വളര്‍ച്ചയും ഇല്ല. ഭാരതമെന്ന മഹാ രാജ്യത്തെ തോല്‍പ്പിച്ച് ഇന്ത്യ എന്ന പേക്കോലമാക്കിയ ദുശ്ശകുനം ആരാണെന്നു കൂടി രാഹുഗണ്ടി അറിയണം.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു എന്നൊരാള്‍ ആയിരുന്നെന്നു രാഹുഗണ്ടിക്ക് അറിയാമോ എന്തോ. താന്‍ ജനിച്ചതുതന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഭാരതീയനെന്ന അഭിമാനം ആ മനുഷ്യനുണ്ടായിരുന്നില്ല. അമേരിക്കന്‍ അമ്പാസഡര്‍ ആയിരുന്ന ഗാല്‍ബ്രയിത്തിനോട് നെഹ്രു പറഞ്ഞ ഒരു കാര്യം തന്നെ ഇതിന് തെളിവ്: ‘ഐ വില്‍ ബി ദി ലാസ്റ്റ് ഇംഗ്ലീഷ്മാന് ടു റൂള്‍ ഇന്ത്യ’. ഭാരതീയന് എന്ന് അഭിമാനിക്കുന്ന ഒരാള്‍ പറയുന്ന കാര്യമാണോ ഇത്. ഇന്ത്യന്‍ പ്രധാനമന്ത്രി എന്നതിലുപരി നെഹ്രു ഒരു ‘ഇന്റര്‍നാഷണല്‍ പ്ലേബോയ്’ ആയിരുന്നു. വിദേശ സിഗരറ്റ് വലിച്ച്, സ്ക്കോച്ചു വിസ്കി നുണഞ്ഞ് നീന്തല്‍ കുളങ്ങളില്‍ കേളീനീരാട്ടു നടത്തുന്ന നെഹ്രുവിന്റെ ധാരാളം ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്.
അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ പങ്കും ജയില്‍ വാസവുമെല്ലാം വളരെവിചിത്രമാണ്. സവര്‍ക്കറെപോലുള്ള ഭാരതപുത്രന് ജയിലറകളില്‍ കൊല്ലാക്കൊലക്കു വിധേയനായപ്പോള്‍ നെഹ്രുവിന് സുഖവാസമായിരുന്നു. പുറത്തുനിന്നാഹാരം, കിടക്കാന്‍ കട്ടിലും കിടക്കയും, ഇട്ടിരിക്കാന് പൊന്‍പായ, ഇട്ടുണ്ണാന്‍ പൊന്‍തളിക, എന്നതായിരുന്നു അവസ്ഥ. ഗ്രന്ഥങ്ങള്‍ പലതും എഴുതിയത് ജയില്‍വാസസമയത്താണ്. ഇനി അദ്ദേഹത്തിന്റെ ജയില്‍വാസത്തെകുറിച്ചു കൂടുതല്‍ വിവരിക്കേണ്ടതുണ്ടോ. നെഹ്രു ആദ്യ പ്രധാനമന്ത്രി ആയത് ജനഹിതത്തിന്റ അടിസ്ഥാനത്തില്‍ ആയിരുന്നില്ല. ഗാന്ധിയുടെ അനുഗ്രഹത്താലായിരുന്നു. നറുക്കുവീണത് പാട്ടേലിനായിരുന്നു. ഗാന്ധിജിയുടെ മനഃസ്താപം മനസ്സിലാക്കിയ വല്ലഭ്ഭായി പട്ടേല്‍ ഒഴിവാകുകയായിരുന്നു. അന്നു തുടങ്ങി ഇന്ത്യയുടെ കഷ്ടകാലം, രാഹുവിന്റെ അപഹാരം.
ഒരു പ്രധാനമന്ത്രി ശ്രീലങ്കയില്‍ പോയി സിംഹള പട്ടാളക്കാരന്റെ തല്ലു വാങ്ങുന്നത് ലോകം മുഴുവന്‍ കണ്ടതാണ്. ആ അടി ഭാരത മാതാവിന്റെ മുഖത്താണ് കൊണ്ടത്. ഇതിലും വലിയ നാണക്കേട് ലോകത്ത് മറ്റേതെങ്കിലും രാഷ്ട്രത്തിനോ പ്രധാനമന്ത്രിക്കോ ഉണ്ടായിട്ടുണ്ടോ. അടി കൊണ്ട് നാണം കെട്ടതും ഭാരതീയരെ നാണം കെടുത്തിയതും സ്വന്തം പിതാവാണെന്ന് രാഹുഗണ്ടി അറിയണം. കളിയില്‍ ജയവും തോല്‍വിയും ഉണ്ട്. അതില്‍ നാണിക്കാനൊന്നുമില്ല. നാണക്കെടിന്റെ ചരിത്രം ഇനിയുമുണ്ട്. ഇതൊക്കെ ഇളമുറതമ്പുരാനെ ഓര്‍മിപ്പിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്.
നെഹ്രു എന്ന മുതുമുത്തച്ഛന്‍പ്രധാനമന്ത്രി ദുശ്ശകുനമായതിനെപ്പറ്റി കേട്ടോളു. അദ്ദേഹം പ്രധാനമന്ത്രിയായപ്പോള്‍ പലരും സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനെപ്പറ്റി സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ബഹുതമാശയായി. പഞ്ചശീലത്തിന്റെ റോസപ്പൂ നെഞ്ചില്‍ കുത്തി ചേരിചേരാ നയത്തിന്റ തൊപ്പിയും വച്ചു നടക്കുന്ന എനിക്കാരാ ശത്രു എന്ന മറുചോദ്യമാണ് ആ വായില്‍ നിന്ന് തിരുമൊഴിയായി വന്നത്. ഹിന്ദി-ചീനി ഭായി-ഭായി എന്നുരുവിട്ടുകൊണ്ട് ചു എന്‍ ലായിയുടെ തോളില്‍ കയ്യിട്ടു നടന്നു. അതിന് ശരിക്കുള്ള മറുപടി കിട്ടി 1962ല്‍. പതിനായിരക്കണക്കിന് ചതുരശ്ര കി. മി ഇന്ത്യന്‍ ഭൂപ്രദേശം ചീനി ഭായി കൊണ്ടുപോയി. പാളതൊപ്പിയും ഹവായ് ചെരുപ്പുമിട്ടു പോരാടിയ നമ്മുടെ പട്ടാളക്കാര്‍ മരിച്ചു വീണു. ‘പുല്ലുപോലും മുളയ്ക്കാത്ത സ്ഥലം കൊണ്ടുപോയി നക്കി നക്കി തിന്ന്’ എന്നു പറഞ്ഞു നെഹ്രു സ്വയം സമാധാനിച്ചു. നെഹ്രു എന്ന ദുശ്ശകുനം വരുത്തി വച്ച വിന. കശ്മീരിന്റെ കുറെ ഭാഗം പാകിസ്ഥാന് ഇഷ്ടദാനം കൊടുത്തു. പട്ടാള മേധാവിയുടെ വാക്ക് കേള്‍ക്കാനുള്ള സന്മനസ്സുണ്ടായിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. അതെങ്ങനെയാ, രക്ത ബന്ധമുള്ള ഷേക്ക് അബ്ദുള്ളയെക്കാള്‍ വലുതാണോ കശ്മീര്‍!
ഈ പാരമ്പരയില്‍പ്പെട്ട ദുശ്ശകുനമാണ് താനെന്നറിയാത്ത രാഹുഗണ്ടി മോദിയെ അങ്ങനെ പറഞ്ഞ് ആക്ഷേപിക്കുന്നു. ഇദ്ദേഹത്തെ നേതാവായി ചാപ്പകുത്തിയ അന്നു തുടങ്ങി കോണ്‍ഗ്രസിന്റെ അധോഗതി. വടക്കേ ഇന്ത്യയില്‍ തോറ്റു തുന്നം പാടി. കുടുംബ സ്വത്തുപോലെ വച്ചു കൊണ്ടിരുന്ന അമേതിയും റൈബരേലിയും ഒക്കെ ആണുങ്ങള് കൊണ്ടുപോയി. അധ്യക്ഷന്‍ എന്നനിലയില്‍ കോണ്‍ഗ്രസ്സിലെ അപശകുനമാണ് താനെന്ന തിരിച്ചറിവുണ്ടായി. അതുപേക്ഷിച്ചു. മത്സരിക്കാന്‍ സുരക്ഷിതമായ മണ്ഡലം അന്വേഷിച്ചു, കണ്ടെത്തിയില്ല. ആര്‍ക്കും വേണ്ടതായ ചരക്കിനെ വയനാട്ടില്‍ കെട്ടിയിറക്കി. അങ്ങനെ കോണ്‍ഗ്രസിന്റെ പിച്ചച്ചട്ടിയില്‍ മുസ്ലിം ലീഗ് തുപ്പിക്കൊടുത്ത ഹലാല്‍ പദവിയാണ് രാഹുവിന്റെ ഇപ്പോഴത്തെ എംപി സ്ഥാനം.
ഈ മഹാനായ നേതാവ് തന്നെ സഹായിച്ച വയനാട്ടിലേക്ക് ഒന്നെത്തി നോക്കുന്നുപോലുമില്ല. യൂത്ത് കോണ്‍ഗ്രസ്സുകാരെ ഡിവൈഎഫ്ഐക്കാര്‍ ചെടിച്ചട്ടിയും ഹെല്‍മെറ്റും ഉപയോഗിച്ച് ആക്രമിച്ച് തല പൊട്ടിച്ചു. ഗണ്ടി അതെപ്പറ്റി വാ തുറന്നിട്ടില്ല. നാഷണല്‍ ഹെറാള്‍ഡ് എന്ന പ്രസിദ്ധീകരണം നേരല്ലാത്ത വഴിയിലൂടെ തട്ടിയെടുത്തു. അറസ്റ്റിലായ അമ്മയും മകനും ജാമ്യത്തിലിറങ്ങി ജാള്യതയില്ലാതെ തേരാ പാര നടക്കുന്നു. അതില്‍ നിന്നും കയ്യിട്ടു വാരിയ 5കോടിയോളം കണ്ടുകെട്ടി. രാഹുവിന്റെ അപഹാരം ഗംഭീരം. നാണക്കേടിന്റെ നടുമധ്യത്തില്‍ നിന്ന് മോദിജിയെ കളിയാക്കുന്നു. നരേന്ദ്ര മോദിയെന്ന പൂര്ണചന്ദ്രന് ഭാരതത്തെ മുഴുവന്‍ പൂനിലാവില്‍ ആറാടിക്കുമ്പോള്‍ ഓടി നടന്ന് ഓരിയിടുന്ന സൃഗാലനാവാനാണ് വിധി. ‘വിധിവിഹിതമേവനും ലംഖ്യമല്ലെതുമെ’
പ്രതികരിക്കാൻ ഇവിടെ എഴുതുക: