Categories: Kerala

നവകേരള സദസില്‍ പങ്കെടുത്തു: മലപ്പുറം ഡിസിസി അംഗം എ പി മൊയ്തീന് സസ്പന്‍ഷന്‍

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് സക്കാഫ് തങ്ങള്‍ മലപ്പുറത്ത് ഇന്ന് നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്തു.

Published by

മലപ്പുറം : നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിന് സസപന്‍ഷന്‍. മലപ്പുറം ഡിസിസി അംഗം എ പി മൊയ്തീനെയാണ് സസ്പന്‍ഡ് ചെയ്തത്. പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി.

പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നു എന്നറിയിച്ചുള്ള കത്താണ് നല്‍കിയത്.നവ കേരള സദസില്‍ പങ്കെടുത്ത മറ്റ് കോണ്‍ഗ്രസ്-ലീഗ് നേതാക്കളെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.

കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗവും മുന്‍ പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ എന്‍ അബൂബക്കര്‍, താമരശേരിയില്‍ നവ കേരള സദസില്‍ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കൊടുവള്ളി മണ്ഡലം സെക്രട്ടറി യുകെ ഹുസൈന്‍, മൊയ്തു മുട്ടായി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് സക്കാഫ് തങ്ങള്‍ മലപ്പുറത്ത് ഇന്ന് നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്തു. വികസന കാര്യത്തില്‍ രാഷ്‌ട്രീയമില്ലെന്നും മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നുമാണ് ഹസീബ് സക്കാഫ് തങ്ങള്‍ പറഞ്ഞത്. മുസ്ലീം ലീഗ് നേതാവ് പി പി ഇബ്രാഹിം മാസ്റ്ററും കോണ്‍ഗ്രസ് നേതാക്കളായ സി മൊയ്തീനും, കെ പി കെ തങ്ങളും പ്രഭാത യോഗത്തില്‍ പങ്കെടുത്തു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by