Categories: Kerala

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനെതിരെ കൊല്ലം സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

Published by

തിരുവനന്തപുരം: സാമൂഹ്യ മാധ്യമത്തിലൂടെ പരിചയത്തിലായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.തിരുവനന്തപുരം പെരുമാതുറ ബീച്ച് റോഡ് തെരുവില്‍ വീട്ടില്‍ സുനിലിനെയാണ് (33)അറസ്റ്റ് ചെയ്തത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനെതിരെ കൊല്ലം സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.വട്ടിയൂര്‍ക്കാവ് പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

-->

പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുമ്പും ഇയാള്‍ നിരവധി തവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം നടന്നത്. കഴിഞ്ഞ ഏപ്രിലില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതിയെ തമിഴ്‌നാട്ടിലെ സേലത്തുനിന്നുമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by