കാലടി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീടിന്റെ മുറ്റത്ത് കൂടോത്രം. മതിലിനോട് ചേര്‍ന്ന് വാഴയിലയില്‍ കോഴിമുട്ടയും പൂവും മഞ്ഞള്‍ പൊടിയും തുളസിയിലയുമാണ് കണ്ടെത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാന്റെ വീടിന്റെ കാര്‍ പോര്‍ച്ചിന് സമീപമാണ് ഇത് കണ്ടത്. സിജോയുടെ പരാതിയില്‍ കാലടി പൊലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഇത് കൂടോത്രമാണെന്ന് കാട്ടി സിജോ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ വകുപ്പില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്. സിജോയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പൊലീസ് കൂടോത്ര വസ്തുക്കളുമായി മടങ്ങി.
.
സംഭവം അറിഞ്ഞ് നാട്ടുകാരും കൂടോത്ര വസ്തുക്കള്‍ കാണാന്‍ സിജോയുടെ വീട്ടിലെത്തിയിരുന്നു.അതേസമയം തന്നോട് വൈരാഗ്യമുള്ളവര്‍ ആരുമില്ലെന്നാണ് സിജോ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക