ആലപ്പുഴ : കുറ്റിപ്പുറത്തിന് പിന്നാലെ ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും വ്യാജ തിരിച്ചറിയല് കാര്‍ഡ് നിര്‍മിച്ചതായി പരാതി. ആലപ്പുഴ നഗരത്തിലെ ഒരു പ്രിന്റിങ് സ്ഥാപനത്തിലാണ് ഈ വ്യാജ തിരിച്ചറില്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്തിട്ടുള്ളത്. ആമ്പലപ്പുഴ സ്വദേശി ഇതുസംബന്ധിച്ച് ഡിവൈഎസ്പിക്ക് പരാതി നല്‍കി.
കുറ്റിപ്പുറം യൂത്ത്‌കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല് കാര്‍ഡ് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും. ഇതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. എന്നാല്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ്സിന് നല്‍കാനെത്തിയില്ല. സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. നിലവില്‍ കേസ് സിബിഐക്ക് വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം ആലപ്പുഴയിലെ ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ തുടര്‍ നടപടിയെടുക്കൂവെന്ന് പോലീസ് അറിയിച്ചു. സോഫ്റ്റ്‌വെയര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. ഇതിനായി ചോദ്യംചെയ്യലിന് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് നല്‍കും. പരാതി നല്‍കിയവരുടെ മൊഴിയെടുത്താല്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ അണികള്‍ക്കുള്ളില്‍ തന്നെ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. അതേസമയം വ്യാജ കാര്‍ഡുകള്‍ക്കെല്ലാം ഒരേ നമ്പറാണ്. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്തവരുടെ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തിയ ഏജന്‍സി, അവരുടെ സെര്‍വറിലെ വിവരങ്ങള്‍ പോലീസിന് കൈമാറേണ്ടി വരും. കുറ്റിപ്പുറത്തെ വ്യാജ രേഖ സംബന്ധിച്ച അന്വേഷണത്തില്‍ ഇത് ബെംഗളൂരുവില്‍ നിര്‍മിച്ചതാണെന്നാണ് അറിയാന്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: