Categories: Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു; ഡ്രൈവർ ഇറങ്ങിയോടി, വാഹനം നിന്നത് മുന്നിലുണ്ടായിരുന്ന കാറിലിടിച്ച്

Published by

തിരുവനന്തപുരം: നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ വാനിന് തീപിടിച്ചു. അമ്പലമുക്കിലായിരുന്നു സംഭവം. മാരുതി ഒമ്‌നിയാണ് കത്തിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം തീ നിയന്ത്രണ വിധേയമാക്കി.

ഗ്യാസ് ഉപയോഗിച്ച് ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനാണ് അഗ്നിക്കിരയായത്. വാഹനത്തിന് തീപിടിച്ച ഉടൻ തന്നെ ഡ്രൈവർ ഇറങ്ങിയോടിയതിനാൽ ആളപായമില്ല. പിന്നെയും മുങ്ങോട്ട് നീങ്ങിയ വാഹനം മറ്റൊരു കാറിൽ തട്ടിയാണ് നിന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by