നറുനിലാവാകുവാന്
നിറമാര്ന്നചിന്തകള്
മനതാരിന്മാനത്തു
ചിന്തിനോക്കി.
മണ്ണിന്റെ പൊന്നുടല് മോഹിച്ചു ഞാനേറെ
കാലങ്ങളെണ്ണിക്കലഹിച്ചുവോ?
മഞ്ഞിന്കുളിരല നെല്ലിന്
കതിര്ക്കുലയ്ക്കുമ്മ കൊടുത്തൊരു കാഴ്ച കണ്ടു.
പൊട്ടിമുളയ്ക്കാതെ വാടിക്കരിയുന്ന
പൂച്ചെടി തേങ്ങിക്കരയുന്നതും,
അയലത്തെമതിലില്
കുരുങ്ങിപ്പിടയുന്ന
അകലാന്‍ കഴിയാത്ത നൊമ്പരവും
തിരമാല തല്ലിയുടയ്ക്കുന്ന
തീരത്തിന് തീരാക്കദനപ്പെരുമഴയും!
ചോരാത്തവീര്യത്തില്
തീരാത്തകല്ച്ചകള്
തോരാത്ത മിഴിനീര്പുഴകണക്കെ.
സ്നേഹപ്പിറാവുകള്
ഹൃത്തിന്റെയാകാശ-
മേലെപ്പറക്കുന്ന നിമിഷങ്ങളേ
തെളിനീരോഴുകുന്ന,
പുഴകളായ് നമ്മുടെ
മാനസമെന്നൊരുറവയാകും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: