ഫുജൈറ: മഹ്‌സൂസ് 154ാമത് നറുക്കെടുപ്പില്‍ മലയാളി യുവാവിന് 45 കോടിയിലേറെ രൂപ (2 കോടി ദിര്‍ഹം) സമ്മാനം. ഫുജൈറയിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായത്തില്‍ കണ്‍ട്രോള്‍ റൂം ഓപറേറ്ററായ കന്യാകുമാരിയില്‍ താമസിക്കുന്ന ശ്രീജു(39)വാണ് മെഹ്‌സൂസിന്റെ 64ാമത്തെ കോടീശ്വരനായത്.
കഴിഞ്ഞ 11 വര്‍ഷമായി യുഎഇയിലെ ഫുജൈറയിലാണ് താമസം. ശനിയാഴ്ച വൈകിട്ട് ജോലിയിലിരിക്കെയാണ് ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന അവിശ്വസനീയമായ വിജയ വാര്‍ത്ത ശ്രീജുവിനെ തേടിയെത്തിയത്.
എല്ലാ മാസവും രണ്ടുതവണ മഹ്‌സൂസില്‍ പങ്കെടുക്കുന്നയാളാണ് ശ്രീജു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരിക്കല്‍ പോലും നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് മുടക്കിയിട്ടില്ല. ന്നെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയായിരുന്നു ഊര്‍ജ്ജമായത്. നാട്ടില്‍ ഒരു വീട് വാങ്ങണമെന്നത് വലിയ സ്വപ്‌നമായിരുന്നു. സമ്മാനം ലഭിച്ചതോടെ ഇനി അത് സാക്ഷാത്കരിക്കണമെന്ന് ശ്രീജു പറയുന്നു. ആറ് വയസ്സുള്ള ഇരട്ടക്കുട്ടികളുടെ പിതാവാണ് ശ്രീജു.
ശ്രമങ്ങള്‍ എപ്പോഴും തുടരണം. തന്നെ പോലെ വിജയിക്കുന്ന ഒരു ദിവസം വരും. ഭാഗ്യം വന്നെങ്കിലും യുഎഇയില്‍ ജോലി തുടരാന്‍ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
64 കോടീശ്വരന്മാര്‍ക്ക് പുറമെ 1,107,000ലധികം വിജയികള്‍ക്ക് അര ബില്യണ്‍ ദിര്‍ഹം ഇതുവരെ വിതരണം ചെയ്തതായി മഹ്‌സൂസിന്റെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ മേധാവി സൂസന്‍ കാസി പറഞ്ഞു.
35 ദിര്‍ഹം മാത്രം മുടക്കി മഹ്‌സൂസ് സാറ്റര്‍ഡേ മില്യന്‍സ് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവക്ക് 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനവും 150,000, ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, 150,000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം, നാലാം സമ്മാനമായി 35 ദിര്‍ഹത്തിന്റെ സൗജന്യ മഹ്‌സൂസ് ടിക്കറ്റ്, അഞ്ചാം സമ്മാനമായി അഞ്ച് ദിര്‍ഹം എന്നിവ നല്‍കുന്ന ഗ്രാന്റ് ഡ്രോ, എല്ലാ ആഴ്ചയിലും മൂന്നു പേര്‍ക്ക് 1,000,000 ദിര്‍ഹം വീതം നല്‍കുന്ന ട്രിപ്പിള്‍ 100 പ്രതിവാര റാഫിള്‍ ഡ്രോ എന്നിവ ഉള്‍പ്പെടുന്ന നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കും. ലോകമെമ്പാടുമുള്ള വ്യക്തികള്‍ക്ക് സന്തോഷവും സ്വപ്‌നങ്ങളും പ്രതീക്ഷയും നല്‍കുന്നത് മഹ്‌സൂസ് തുടരുകയാണ്. ഓരോ പ്രതിവാര നറുക്കെടുപ്പിലൂടെയും ജീവിതത്തെ മാറ്റിമറിക്കാനും അഭിലാഷങ്ങള്‍ നിറവേറ്റാനും ശ്രമിച്ച് കൊണ്ടുമിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: