Categories: Kerala

കൂടങ്കുളം ആണവനിലയത്തെ എതിര്‍ത്ത സിപിഎം സര്‍ക്കാര്‍ കേരളത്തിൽ ആണവ നിലയം സ്ഥാപിക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് മുന്നില്‍

ഒരു കാലത്ത് കൂടങ്കുളം ആണവ നിലയ പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഎം. ഇപ്പോള്‍ സിപിഎം മുഖ്യകക്ഷിയായ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ ആണവ വൈദ്യുതനിലയം സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

Published by

തിരുവനന്തപുരം : ഒരു കാലത്ത് കൂടങ്കുളം ആണവ നിലയ പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഎം. ഇപ്പോള്‍ സിപിഎം മുഖ്യകക്ഷിയായ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ ആണവ വൈദ്യുതനിലയം സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടങ്കുളം ആണവ നിലയത്തിനെതിരെ സമരം ചെയ്തവരെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുള്ള സിപിഎം വെബ് സൈറ്റിലെ പ്രസ്താവനയാണ് താഴെ കാണുന്ന ചിത്രം.

 

തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത് . വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി ആര്‍.കെ.സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇതടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു.

നിലവില്‍ തമിഴ്നാട്ടിലെ കല്‍പ്പാക്കത്ത് 32 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തോറിയം അധിഷ്ഠിത വൈദ്യുതനിലയം സ്ഥാപിച്ചിട്ടുണ്ട്. ഭാഭ ആറ്റമിക് റിസര്‍ച് സെന്റര്‍ (ബാര്‍ക്) ആണ് ഇത് വികസിപ്പിച്ചെടുത്തത്.ഗുണനിലവാരമുള്ള തോറിയം കേരള തീരത്തു കാര്യമായുണ്ടെന്നും സംസ്ഥാനം നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

തോറിയം ഉപയോഗിക്കുന്നതു വഴി ന്യായമായ ഉൽപാദനച്ചെലവിൽ കേരളത്തിലെ ഹരിതോർജത്തിന്റെ അളവു കൂട്ടാമെന്നും സംസ്ഥാനം അറിയിച്ചിട്ടുണ്ട്. ലോകത്തെ തോറിയം നിക്ഷേപത്തിന്റെ 90 ശതമാനവും ഇന്ത്യയിലാണ്. കേരളത്തില്‍ നിലവില്‍ ആണവോര്‍ജ നിലയമില്ല. ഇതിന് കാരണം സിപിഎം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികളുടെ എതിര്‍പ്പാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക