കുറ്റിപ്പുറം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന മാസം തുടങ്ങിയിട്ടും അയ്യപ്പഭക്തര്‍ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാതെ ഇടത്താവളമായ കുറ്റിപ്പുറം മിനി പമ്പ.
തീര്‍ത്ഥാടന കാലം തുടങ്ങിയതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വടക്കന്‍ ജില്ലകളില്‍ നിന്നും ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് ഈ ഇടത്താവളം വഴി കടന്നു പോകുന്നത്. സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇത്തവണ തിരിഞ്ഞ് നോക്കിയിട്ടില്ല. ഭക്തര്‍ക്ക് വിരിവെക്കാനും ഭക്ഷണം പാകം ചെയ്യാനും മറ്റും കെടിഡിസിയും തവനൂര്‍ പഞ്ചായത്തും സൗകര്യം ഒരുക്കാറുണ്ടായിരുന്നു.
മിനി പമ്പയിലെ മല്ലൂര്‍ ശിവക്ഷേത്ര കടവില്‍ ഇറങ്ങി കുളിക്കാനോ, വിരി വെക്കാനോ ഉള്ള സൗകര്യം പോലുമില്ല. കടവില്‍ രക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടില്ല. കുളിക്കടവുകളില്‍ സുരക്ഷയ്ക്കായി ഇരുമ്പു പൈപ്പുകള്‍ നാട്ടിയിട്ടില്ല. ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനുമുള്ള സൗകര്യവുമില്ല. മിനി പമ്പയില്‍ നിന്ന് മീറ്ററുകളോളം അകലെയാണ് കുടിവെള്ളത്തിനുള്ള സംവിധാനമുള്ളത്. അയ്യപ്പന്മാര്ക്ക് കുടിവെള്ളത്തിന് അടുത്തുള്ള വീടുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ടോയ്ലറ്റുകള് ഇവിടെയില്ല. കെടിഡിസിയുടെ ടോയ്ലറ്റുകള് വൃത്തിഹീനമായി കിടക്കുകയാണ്. ഹൈമാസ് ലൈറ്റുകളും സ്ട്രീറ്റ് ലൈറ്റുകളും കത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: