Categories: Kerala

ബിഎസ്എന്‍എല്‍ എംപ്ലോയീസ് സൊസൈറ്റി തട്ടിപ്പ്; ഡയറക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി

സഹകരണ സംഘത്തില്‍ ആസൂത്രിത സാമ്പത്തിക കുറ്റകൃത്യമാണ് നടന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി

Published by

കൊച്ചി: തിരുവനന്തപുരത്തെ ബിഎസ്എന്‍എല്‍ എംപ്ലോയീസ് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസില്‍ അഞ്ച് ഡയറക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ബിഎസ്എന്‍എല്‍ ഉന്നത ഉദ്യോഗസ്ഥരായ സോഫിയാമ്മ തോമസ്, മനോജ് കൃഷ്ണന്‍, അനില്‍കുമാര്‍, പ്രസാദ് രാജ്, മിനിമോള്‍ എന്നിവരുടെ ഹര്‍ജിയാണ്
തള്ളിയത്.

തട്ടിപ്പില്‍ പങ്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു.എന്നാല്‍ സഹകരണ സംഘത്തില്‍ ആസൂത്രിത സാമ്പത്തിക കുറ്റകൃത്യമാണ് നടന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ കള്ളപ്പണം ഒളിപ്പിച്ചത് എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അറിയാതെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ 10 പേരെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by