Categories: KeralaCareer

രാജ്ഭവനിലേക്ക് അലക്കുകാർക്കുള്ള അപേക്ഷ ക്ഷണിച്ചു; ശമ്പളം 52,600 രൂപ വരെ

Published by

തിരുവനന്തപുരം: രാജ്ഭവനിലെ അലക്ക് ജോലിയ്‌ക്ക് അപേക്ഷ ക്ഷണിച്ചു.ധോബി തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനാണ് സർക്കാർ സർക്കുലർ ഇറക്കിയിരിക്കുന്നത്. 23,700 രൂപയാണ് അടിസ്ഥാന ശമ്പളം. 52,600 രൂപ വരെ ശമ്പള സ്‌കെയിലുണ്ട്.

സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരാണ് അപേക്ഷിക്കേണ്ടത്. നവംബർ 20-ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. സ്വന്തം വകുപ്പിൽ നിന്നുമുള്ള നിരാക്ഷേപപത്രം, കെഎസ്ആർ ഭാഗം ഒന്ന് ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഫോൺനമ്പർ ഉൾപ്പെടെ പൊതുസംഭരണ വകുപ്പ് തിരുവനന്തപുരം എന്ന വിലാസത്തിൽ വേണം അപേക്ഷ അയക്കാൻ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by