ആയുര്‍വേദത്തിന്റെ ദേവനാണ് ധന്വന്തരി. ഭാഗവതം പ്രഥമസ്‌കന്ധത്തില്‍ മഹാവിഷ്ണുവിന്റെ 24 അവതാരങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അതില്‍ 12ാമത്തെ അവതാരമാണ് ധന്വന്തരി. പാലാഴിമഥനത്തിനിടെ അമൃതകുംഭവുമായി ധന്വന്തരിഭഗവാന്‍ അവതരിച്ചത് ആശ്വിനത്തിലെ കൃഷ്ണപക്ഷ ത്രയോദശി നാളിലായിരുന്നു. ധന്വന്തരിജയന്തിയായി ഈ ദിനം അറിയപ്പെടുന്നു. ചതുര്‍ബാഹുവായ ഭഗവാന്‍ ശംഖ്, ചക്രം, ജളൂകം, അമൃതകലശധാരിയാണ.്
കേരളത്തില്‍ 33 ലേറെ ക്ഷേത്രങ്ങളില്‍ ധന്വന്തരീമൂര്‍ത്തിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. കൂടാതെ മഹാവിഷ്ണുവിനെ ധന്വന്തരീ ഭാവത്തില്‍ പൂജിക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. ജനങ്ങളുടെ ആരോഗ്യം, പകര്‍ച്ചവ്യാധികളുടെ നിര്‍മാര്‍ജനം, മാറാവ്യാധികളുടെ ശമനം എന്നിവയ്‌ക്കായി ഈശ്വരകടാക്ഷമുണ്ടാകണം എന്ന പ്രാര്‍ഥനയോടെയാണ് ഓരോ ദേശത്തും ധന്വന്തരി പ്രതിഷ്ഠ നടത്തിയിട്ടുള്ളത്. ധന്വന്തരി ജയന്തി നാളില്‍ ധന്വന്തരീക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ആയുരാരോഗ്യ സൗഖ്യത്തിന് ശ്രേഷ്ഠമത്രേ. ആധിയും വ്യാധിയും ഒരുപോലെ ശമിക്കുമെന്നാണ് വിശ്വാസം.
ആയുര്‍വേദ ചികിത്സ തുടങ്ങും മുമ്പ് ധന്വന്തരീ മൂര്‍ത്തിയുടെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നത് രോഗശാന്തിക്ക് നല്ലതത്രേ. ആയുര്‍വേദത്തെ അഷ്ടാംഗങ്ങളായി തിരിച്ചതും ഒരു ശാസ്ത്രമാക്കി പരിപോഷിപ്പിച്ചതും ധന്വന്തരിയുടെ നിര്‍ദേശമനുസരിച്ചാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: