ഓരോ വരിയിലുമൊരുപാര്‍െത്ഥം
പേരറിയാതെ പിറക്കുന്നുണ്ട്.
ഓരോ അടയാളത്തിലുമുയരും
നേരുകള്‍ നമ്മള്‍ മറക്കുന്നുണ്ട്.
അവതാളത്തിന്‍ അടയാളങ്ങള്‍
കാണാതങ്ങനെ പദമൂന്നുമ്പോള്‍
പഴുതാമൊരു പഴി കേട്ടു മടുത്തു
പാഴ്ജന്മത്തിനു കൂട്ടുകിടക്കും.
കാലം മെല്ലെ വരയ്‌ക്കും രൂപം
കാട്ടും മുഞ്ഞിയിലാളുകള്‍ മാറും
ക്രീമുകള്‍ പൊത്തി പാടുമറയ്‌ക്കാന്‍
പാടുപെടുന്ന പരോള്‍കാരാകും.
വാരിക്കൂട്ടി നിറച്ച കുശുമ്പുക-
ളാര്‍ത്തിപ്പാമ്പായിഴയും മുമ്പേ,
സ്‌നേഹച്ചായം തേച്ചുമിനുക്കുക
കാഴ്ചകളില്‍പുതുലോകംതീര്‍ക്കുക.
മാര്‍ക്കറുകൊണ്ടു വരച്ചീജന്മം
മായാത്തടയാളങ്ങളൊരുക്കുക.
മുന്നില്‍ വരാനായ് മുന്നേയോടുക
അറിവിനുപ്രാണനിറുത്തുകൊടുക്കുക.
വഴിയില്‍ തൂണില്‍ തൂങ്ങുംവെട്ടം
ഇരുളു വകഞ്ഞു വരുന്നതു പോലെ,
അനുഭവമാകുന്നറിവിന്‍ ടോര്‍ച്ച്
ഇരവിലിടയ്‌ക്കു തെളിച്ചു നടക്കുക.
ആകെപ്പൊള്ളും മണ്ണില്‍വിത്തുകള്‍
അതിജീവിച്ചതു മരമാകും പോല്‍
ആശമടുത്ത മനസ്സില്‍ നോവിനു
അല്പം ഈര്‍പ്പ സുഖങ്ങള്‍ നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക