പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ തുടച്ചയായി നാലു ദിവസം മഴ പെയ്താല്‍ തെന്മല ഡാം നിറയും. ഇതോടെ സംഭരണിയിലെ ജലം ഒഴുക്കി കളയേണ്ടിവരും. സംഭരണിയുടെ ഭൂരി
ഭാഗവും എക്കലും മണലും കൊണ്ട് നിറഞ്ഞ സ്ഥിതിയിലാണ്. ഇത് ഡാമിന്റെ സംഭരണ ശേഷി കുറയുന്നതിന് കാരണമാണ്. കൂടാതെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ കൂറ്റന്‍ വൃക്ഷങ്ങള്‍ സംഭരണിയില്‍ അടിഞ്ഞ് ഡാമിന് ബലക്ഷയവും സൃഷ്ടിക്കുന്നുണ്ട്.
വൈദ്യുത ഉത്പാദനത്തിനായി 7.5മെഗാവാട്ട് ശേഷിയുള്ള രണ്ട് മോട്ടോറുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ ഒന്നു മാത്രമാണ് ഇപ്പോള്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. അതും പലപ്പോഴും പ്രവര്‍ത്തനം നിലയ്‌ക്കുന്ന അവസ്ഥയിലാണ്. വര്‍ഷങ്ങളായി ഈ നില തുടരുകയാണ്.
സംസ്ഥാനം കടുത്ത വൈദ്യുത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങളിലൊന്നും നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ജില്ലയിലെ ഏറ്റവും വലിയ ജലസംഭരണിയായ തെന്മല ഡാമിലെ ജലം പാഴാകുന്നു.
116.73 മീറ്ററാണ് തെന്മല ഡാമിന്റെ പരമാവധി ജലനിരപ്പ്. ജലാശയത്തിന്റെ വിസ്തീര്‍ണം 22.89 ചതുരശ്ര കിലോമീറ്റര്‍. എന്നാല്‍ ഇതിലേറിയ ഭാഗവും മണലും എക്കലും കവര്‍ന്ന നിലയില്‍ ആണ്. രണ്ടു വര്‍ഷം മുന്നെ ഡാമിലെ മണല്‍ ലേലം ചെയ്യുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും നടപ്പായില്ല. ഭരണകക്ഷിയിലെ ചിലരുടെ എതിര്‍പ്പായിരുന്നു കാര
ണം.
പാറ, മണല്‍ ലോികളെ നിയന്ത്രിക്കുന്ന സിപിഎമ്മിലെ പ്ര ല വിഭാഗത്തിന്റെ നിയന്ത്രണം ഉള്ളതിനാല്‍ ഡാമിലെയും, മറ്റ് ജലസ്രോതസുകളിലേയും മണല്‍ യഥാസമയം ലേലം
ചെയ്ത് കൊടുക്കാന്‍ കഴിയുന്നില്ല. മണല്‍വാരല്‍ നിരോധനം നീളുന്നതിന്റെ ആനുകൂല്യം ചെറിയ സഖാക്കള്‍ മുതല്‍ മേല്‍ത്തട്ടില്‍ ഉള്ളവര്‍ വരെ കൈപ്പറ്റുന്നതായും ആരോപണമുണ്ട്.
മണല്‍വാരല്‍ ഇല്ലാത്തതിനാല്‍ കരിമണല്‍ ഖനനം വ്യാപകമാണ്. ജില്ല യിലെ പാറക്വാറികളില്‍ ഏറെയും സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: