Categories: KeralaIndia

ദീപാവലി സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

Published by

ബെംഗളൂരു: ദീപാവലിയോടനുബന്ധിച്ച് രണ്ട് സ്‌പെഷ്യൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ. നവംബർ 11-ന് നാഗർകോവിലിൽ നിന്നും മംഗഗളൂരു ജംഗ്ഷൻ വരെ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നതായിരിക്കും. നാഗർകോവിൽ ജംഗ്ഷനിൽ നിന്നും ശനിയാഴ്ച ഉച്ചയ്‌ക്ക് ശേഷം 2.45-ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ 5.15-ന് എത്തിച്ചേരും.

ഈ ട്രെയിനിന്റെ ടിക്കറ്റ് റിസർവേൻ ഇന്ന് രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്. നവംബർ 12-ന് മംഗളൂരുവിൽ നിന്ന് ചെന്നൈയിലെ താംബരം വരെ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. മംഗളൂരു ജംഗ്ഷനിൽ നിന്ന് ഞായറാഴ്ച രാവിലെ 10-ന് പുറപ്പെടുന്ന ട്രെയിൻ താംബരത്ത് തിങ്കളാഴ്ച രാവിലെ 5.10-ന് എത്തും.

കോഴിക്കോട് ഉച്ചയ്‌ക്ക് 1.37-ന് എത്തുന്ന ട്രെയിൻ 1.40-ന് യാത്ര പുനരാരംഭിക്കും. ഈ ട്രെയിനിലെ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഇന്ന് രാവിലെ എട്ട് മണിയോടെ ആരംഭിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by