Categories: Kerala

സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

Published by

കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം-കേരളയുടെ പതിനൊന്നാമത് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ മാധ്യമ വിശ്വാസ്യത എന്ന വിഷയത്തില്‍ മാധ്യമ സെമിനാര്‍ നടന്നു. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.

ഏഷ്യാനെറ്റ് മുന്‍ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ വിഷയാവതരണം നടത്തി. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, മാതൃഭൂമി, ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ശശീന്ദ്രന്‍, എന്‍.പി. ചേക്കൂട്ടി തുടങ്ങിയവര്‍ സംസാരിച്ചു. വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. മാധവന്‍, കെ.പി. വിജയകുമാര്‍, സ്വാഗത സംഘം വര്‍ക്കിങ് ചെയര്‍മാന്‍ പി. ഗോപി എന്നിവര്‍ സംബന്ധിച്ചു.

ദിനകരന്‍ കൊമ്പിലാത്ത് സ്വാഗതം പറഞ്ഞു. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ തഞ്ചാവൂര്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും ഉണ്ടായി.

ഇന്ന് രാവിലെ 10 ന്മന്ത്രി ജി.ആര്‍. അനില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ. സുധാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. വൈകിട്ട് അഞ്ചിന് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയാകും. സമ്മേളനത്തിന്റെ ഭാഗമായി ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by