കോട്ടയം: വിപണിയില്‍ അല്‍പം വില കുറഞ്ഞിരിപ്പായിരുന്നു സവാള. വീട്ടമ്മമാര്‍ക്കും ഹോട്ടലുകാര്‍ക്കുമൊക്കെ അത് തെല്ല് ആശ്വാസവും നല്കിയിരുന്നു. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് സവാള വില കുതിക്കുന്നു. രണ്ടാഴ്ചയ്‌ക്കിടയില്‍ വിലയില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
മഹാരാഷ്‌ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. 35 രൂപയില്‍ താഴെയായിരുന്നു ഒരു കിലോ സവാളയുടെ വില. ഇത് 68-70 രൂപ വരെയെത്തി. ദിവസേന 10 രൂപയോളം വര്‍ധനവാണ് ഉണ്ടാകുന്നത്. ചുവന്നുള്ളിയുടെ വില 100 കടന്ന് 120 രൂപയിലെത്തി.
പച്ചമുളക്, പാവയ്‌ക്ക, കാരറ്റ്, മുരിങ്ങ, ബീന്‍സ് എന്നിവയ്‌ക്ക് പിന്നാലെയാണ് സവാള വില ഹാഫ് സെഞ്ച്വറി കടന്നിരിക്കുന്നത്. തക്കാളിക്കും വെള്ളരിക്കും വില 30 രൂപയില്‍ താഴെയാണ്.
ആഭ്യന്തര വിപണിയില്‍ സവാളയുടെ ലഭ്യത ഉറപ്പാക്കി വിലപിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഉള്ളി ഉത്പാദനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മഹാരാഷ്‌ട്രയിലെ നാസിക്കില്‍ രണ്ടാഴ്ചയ്‌ക്കിടയില്‍ സവാള വിലയില്‍ 60 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഉത്പാദനത്തില്‍ ഇടിവുണ്ടാകുമെന്ന വിലയിരുത്തലില്‍ ആഗസ്റ്റ് 25 ന് കേന്ദ്രസര്‍ക്കാര്‍ സവാളയുടെ കയറ്റുമതിക്ക് 40 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: