Categories: Ernakulam

വയോജനങ്ങള്‍ക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു

Published by

പള്ളുരുത്തി(കൊച്ചി): പ്രായത്തിന്റെ അവശതകള്‍ മറന്ന് 25 പേര്‍ അടങ്ങുന്ന വയോജന സംഘത്തിനായി ഉല്ലാസയാത്ര സംഘടിപ്പിച്ച് പള്ളുരുത്തിയിലെ സംഗമം റെസിഡന്റ്‌സ് അസോസിയേഷന്‍. ‘തിരികെ പൂക്കാലം’ എന്ന് പേരിട്ട ഉല്ലാസയാത്ര വേറിട്ട അനുഭവമായെന്ന് സംഘത്തില്‍ ഉണ്ടായിരുന്ന ജോസഫ് പറഞ്ഞു.

അന്താരാഷ്‌ട്ര വിമാനത്താവളം, കൊച്ചി മെട്രോ, ജലമെട്രോ എന്നിവയിലെല്ലാം ഇവര്‍ സഞ്ചരിച്ചു. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സിബി ടി. ദാസ് ഉല്ലാസയാത്ര ഫഌഗ് ഓഫ് ചെയ്തു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. ശ്രീജിത്ത്, കൗണ്‍സിലര്‍ സോണി ഫ്രാന്‍സിസ്, നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അന്ന ഡയാന, സുനില്‍ രമണയ്യ, വിജു പി.കെ, സാജന്‍ പള്ളുരുത്തി. ഇടക്കൊച്ചി സലിം കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by