Categories: KeralaNews

എസ്എഫ്‌ഐക്കാര്‍ ബാലറ്റ് കീറിയെറിഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം; ആറ് പേര്‍ക്ക് പരിക്ക്, കുന്ദമംഗലം ഗവണ്‍മെന്റ് കോളേജില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തും

Published by

കോഴിക്കോട്: വോട്ടെടുപ്പിനിടെയുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് കുന്ദമംഗലം ഗവണ്‍മെന്റ് കോളേജില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. ഇതിനായി കോളേജ് അധികൃതര്‍ കാലിക്കറ്റ് സര്‍വ്വകലാശാലയ്‌ക്ക് കത്തയച്ചിട്ടുണ്ട്. എസ്എഫ്‌ഐക്കാര്‍ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞെന്നാരോപിച്ചാണ് തര്‍ക്കമുണ്ടായത്.

സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് എസ്എഫ്‌ഐ- കെഎസ്‌യു പ്രവര്‍ത്തകരായ പത്ത് വിദ്യാര്‍ത്ഥികളെ പോലീസ് സസ്‌പെന്‍ഡ് ചെയ്തു. കുന്ദമംഗലം പോലീസും കേസെടുത്തിട്ടുണ്ട്. കോളേജിനും രണ്ട് ദിവസത്തേയ്‌ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാലയെ സമീപിച്ചെന്ന് പ്രിന്‍സിപ്പല്‍ ജിസ ജോസ് പറഞ്ഞു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഫല പ്രഖ്യാപനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by