Categories: Kerala

സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ പിഴ: ഇന്ന് മുതൽ ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ്‌ബെൽറ്റ് നിർബന്ധം; കെഎസ്ആർടിസിക്കും ബാധകം

Published by

തിരുവനന്തപുരം: ഇന്ന് മുതൽ ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ്‌ബെൽറ്റ് നിർബന്ധം. കെഎസ്‌ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ബാധകമാണ്. ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കുന്നതിന് ക്യാമറയും സീറ്റ് ബെൽറ്റും നിർബന്ധമാക്കിയിട്ടുണ്ട്.

സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ക്യാബിനുള്ള ബസുകളില്‍ ഡ്രൈവർക്കും സഹായിക്കുമുള്ള സീറ്റുകളിലും അല്ലാത്ത ബസുകളില്‍ ഡ്രൈവര്‍ സീറ്റിലുമാണ് ബെല്‍റ്റ് നിർബന്ധമാക്കിയിരിക്കുന്നത്.  സംസ്ഥാനത്ത് 5200 കെഎസ്‌ആർടിസി ബസുകളിൽ സീറ്റ്‌ബെൽറ്റ് ഘടിപ്പിക്കുന്ന നടപടികൾ പൂർത്തിയായി.

കേന്ദ്ര നിയമ പ്രകാരം ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ മുതൽ ഈ നിയമം നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സീറ്റ്‌ ബെല്‍റ്റ് ഘടിപ്പിക്കുന്നതിനും മറ്റുമായാണ് നവംബര്‍ വരെ സമയം നീട്ടിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by