ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ല്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. കന്നിക്കാരായ പഞ്ചാബ് എഫ്‌സിയെ 5-1ന് തോല്‍പ്പിച്ചു.
ചെന്നൈ അഞ്ച് ഗോളും സ്വന്തമാക്കിയ ശേഷമായിരുന്നു ചെന്നൈ ആശ്വാസഗോള്‍ നേടിയത്. റയാന്‍ എഡ്വാര്‍ഡ്‌സിലൂടെയാണ് ചെന്നൈയിന്‍ ഗോള്‍ വേട്ട തുടങ്ങിയത്. കളിയുടെ 24-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. മൂന്ന് മിനിറ്റ് ശേഷം കൊണ്ണോര്‍ ഷീല്‍ഡ്‌സ് ചെന്നൈയിന്‍ ലീഡ് ഇരട്ടിപ്പിച്ചു. ആദ്യ പകുതി പിരിയും മുമ്പേ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റാഫോല്‍ ക്രിവെല്ലാറോ ചെന്നൈയിനെ 3-0ന് മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ കൊണ്ണോര്‍ മത്സരത്തിലെ തന്റെ ഇരട്ടഗോള്‍ തികച്ചു. 56-ാം മിനിറ്റില്‍ താരം നേടിയ ഗോളിലൂടെ ചെന്നൈയിന്‍ സ്‌കോര്‍ 4-0ത്തിലേക്ക് ഉയര്‍ത്തി. 84-ാം മിനിറ്റില്‍ വിന്‍സി ബാരെറ്റോ നേടിയ ഗോളോടെ ക്വാട്ട പൂര്‍ത്തിയാക്കി. 86-ാം മിനിറ്റില്‍ ക്രിഷ്മാനന്ദ സിങ് ആണ് പഞ്ചാബിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
സീസണില്‍ അഞ്ചാം മത്സരത്തിനിറങ്ങി ചെന്നൈയിന്‍ സ്വന്തമാക്കുന്ന രണ്ടാം വിജയമാണിത്. ഐ ലീഗില്‍ നിന്നും യോഗ്യത നേടിയെത്തിയ പഞ്ചാബ് എഫ്‌സി ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: