വേദം, ഉപനിഷത്തൊക്കെയും സംഗ്രഹി-
ച്ചാദ്യന്തമുള്ളില്
സ്വരൂപിച്ചൊരാ’നിധി’
ചേതനയുള്ളില്‍ ജ്വലിക്കുന്ന മര്ത്യന്
‘ഗീതോപദേശ’മായ് നല്കിയ ‘സാരഥി!’
നാനാതരം ജനങ്ങള്ക്കുമൊരുപോലെ
പാനോപയുക്തമായ് തീര്‍ത്ത ‘വേദാന്തികന്!’
ജ്ഞാനതൃഷ്ണയ്ക്കുശമനോപമാര്ഗ്ഗമായ്
മാനവര്‍ക്കേകിയ ശ്രേഷ്ഠ ഗുരുവരന്‍!
സാഗരമല്ല-‘അനേകശതകോടി-
സാഗരസഞ്ചയം’ പോലെ അറിവിന്റെ
സാഗരം കെട്ടുപൊട്ടിച്ചിട്ടൊഴുകുന്ന-
‘രത്നാകര’മായ ‘വിശ്വംഭരോത്തമന്!’
കെട്ടിയിടാന്‍ ശ്രമിച്ചെന്റെ മനോതലം,
കെട്ടിയിടാന്‍ ശ്രമിച്ചിന്ന് മനോതലം-
വെട്ടിപ്പിടിച്ച ഗുരുവെ- കഴിഞ്ഞില്ല-
വിട്ടുപിരിഞ്ഞീ മഹീതലം വിട്ടുപോയ്
പെട്ടിരിയ്ക്കുന്നിന്നു-സ്വര്ഗ്ഗീയസ്സീമയില്
വേദം ഉപനിഷത്തൊക്കെയും സംഗ്രഹി-
‘ച്ചാദ്യന്ത’മുള്ളില്‍ സ്വരൂപിച്ചൊരാ’നിധി’-
വേദനിക്കുന്ന സഹജര്‍ക്കു നല്‍കിയോ-
രാസത്സ്വരൂപന്ന് മത്സ്മരണാഞ്ജലി-
വേദനിക്കുന്ന സഹജര്‍ക്കു നല്‍കിയോ-
രാ-സത്സ്വരൂപന്ന് മത്സ്മരണഞ്ജലി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: